21 December Saturday

മൂത്രം കലർത്തി ജ്യൂസ്‌ വിൽപ്പന; കടയുടമ പിടിയിൽ

വെബ് ഡെസ്‌ക്‌Updated: Saturday Sep 14, 2024

ഗസിയാബാദ്> ഉത്തർപ്രദേശിലെ ഗസിയാബാദിൽ മൂത്രം കലർത്തി ഉപഭോക്താക്കൾക്ക് ജ്യൂസ്‌ നൽകിയെന്നാരോപിച്ച് ജ്യൂസ് വിൽപനക്കാരനെയും സഹായിയെയും അറസ്റ്റ്‌ ചെയ്തു.

ജ്യൂസ് കടക്കാരൻ മനുഷ്യമൂത്രം കലർത്തി കടയിൽ വരുന്നവർക്ക്‌ ഫ്രൂട്ട് ജ്യൂസ് നൽകുന്നുവെന്ന പരാതിയെ തുടർന്നാണ് അറസ്റ്റ് ചെയ്തതെന്ന് പൊലീസ് പറഞ്ഞു. സംഭവത്തിൽ 15 വയസ്‌ പ്രായമുള്ള ആൺകുട്ടിയെയും കസ്റ്റഡിയിലെടുത്തിട്ടുണ്ട്‌. ലോണി ബോര്‍ഡര്‍ ഏരിയയില്‍ ജ്യൂസ് വില്‍പന നടത്തുന്ന ആമിര്‍(29) എന്നയാളാണ് പ്രതി.  പൊലീസ് ഇയാളുടെ ജ്യൂസ് കടയിൽ പരിശോധന നടത്തിയപ്പോൾ മൂത്രം നിറച്ച കണ്ടെയ്‌നറുകൾ കണ്ടെടുത്തു. ഇതുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്തെങ്കിലും പ്രതിയിൽ നിന്ന്‌ തൃപ്തികരമായ മറുപടി ലഭിച്ചില്ലെന്ന്‌ പൊലീസ് പറഞ്ഞു.









 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top