18 November Monday

പ്രമോദ്‌ സാവന്ത്‌ വീണ്ടും മുഖ്യമന്ത്രി; ഗോവയിൽ ബിജെപി സർക്കാർ അധികാരമേറ്റു

വെബ് ഡെസ്‌ക്‌Updated: Monday Mar 28, 2022

പനാജി > ഗോവയില്‍ മൂന്നാം തവണയും അധികാരമേറ്റ് ബിജെപി സര്‍ക്കാര്‍. മുഖ്യമന്ത്രിയായി പ്രമോദ് സാവന്ത് തുടർച്ചയായി രണ്ടാം തവണയും സത്യപ്രതിജ്ഞ ചെയ്‌തു. ഗവർണർ പി എസ് ശ്രീധരൻ പിള്ള സത്യവാചകം ചൊല്ലിക്കൊടുത്തു. സത്യപ്രതിജ്ഞാ ചടങ്ങിനായി പ്രധാനമന്ത്രി നരേന്ദ്ര മോഡി, ബിജെപി അധ്യക്ഷൻ ജെപി നദ്ദ, ഹരിയാന മുഖ്യമന്ത്രി എംഎൽ ഖട്ടർ, കർണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ എന്നിവർ ഡോ. ശ്യാമ പ്രസാദ് മുഖർജി എന്നിവർ പനാജിയിൽ എത്തിയിരുന്നു. വിശ്വജീത് റാണെ, മൗവിൻ ഗോഡിഞ്ഞോ, രവി നായിക്, നിലേഷ് കബ്രാൾ, സുഭാഷ് ശിരോദ്കർ, രോഹൻ ഖൗണ്ടേ, അറ്റനാസിയോ മോൺസെറേറ്റ്, ഗോവിന്ദ് ഗൗഡെ എന്നിവരും മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്‌തു.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top