06 November Wednesday

വിദ്യാർഥികൾ '​ഗുഡ്മോണിങ് ' പറയേണ്ട, പകരം ജയ്ഹിന്ദ്; ഹരിയാനയിൽ പുതിയ സർക്കുലർ

വെബ് ഡെസ്‌ക്‌Updated: Saturday Aug 10, 2024

ന്യൂഡൽഹി> ഹരിയാനയിലെ സ്കൂളുകളിൽ സ്വാതന്ത്ര്യദിനം മുതൽ ​ഗുഡ്മോണിങ് ഇല്ല. പകരം വിദ്യാർഥികൾ ജയ് ഹിന്ദ് എന്ന് അഭിസംബോധന ചെയ്യണം. സ്വാതന്ത്ര്യ​ദിനം മുതൽ തീരുമാനം നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട്  ഹരിയാന ഡറക്ടേറ്റ് ഒഫ് സ്കൂൾ എഡ്യുക്കേഷൻ ൾ പ്രിൻസിപ്പൽമാർ, ഹെഡ്മാസ്റ്റർമാർ,  ജില്ലാ, ബ്ലോക്ക് തല വിദ്യാഭ്യാസ ഓഫീസർമാർ എന്നിവർക്ക് സർക്കുലർ നൽകി.

വിദ്യാർഥികളിൽ ദേശസ്നേഹം വളർത്താൻ ലക്ഷ്യമിട്ടാണ് നടപടി. ദിവസം ജയ്ഹിന്ദ് അഭിസംബോധന ചെയ്യുന്നതുവഴി വിദ്യാർഥികളിൽ  ഐക്യബോധവും ഇന്ത്യയുടെ സമ്പന്നമായ ചരിത്രത്തോടുള്ള ബഹുമാനവും ഉണ്ടാകുമെന്നും സർക്കുലറിൽ പറയുന്നു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top