ബംഗളൂരു > കർണാടകത്തിൽ ചരക്കുട്രെയിൻ പാളം തെറ്റി. പുലർച്ചെ ഗദഗ് ജില്ലയിലെ ഭീമ നദി പാലത്തിനു സമീപത്താണ് അപകടം. ചരക്കുട്രെയിന്റെ എൻജിൻ പാളം തെറ്റുകയായിരുന്നു. ആളപായമില്ല. സംഭവത്തെത്തുടർന്ന് ഹുബ്ബള്ളി–സോലാപുർ റൂട്ടിൽ ട്രെയിൻ ഗതാഗതം നിർത്തിവച്ചു. ആറു ട്രെയിനുകൾ പൂർണമായും രണ്ടു ട്രെയിനുകൾ ഭാഗികമായും റദ്ദാക്കി. രണ്ടു ട്രെയിനുകൾ വഴി തിരിച്ചുവിട്ടു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..