22 December Sunday

ഗുഡ്‌സ് ട്രെയിനിനിടയില്‍ നിന്നും യുവതി അത്ഭുതകരമായി രക്ഷപ്പെട്ടു

വെബ് ഡെസ്‌ക്‌Updated: Monday Aug 26, 2024

ന്യൂഡല്‍ഹി.> ഗുഡ്‌സ് ട്രെയിനിനിടയില്‍  നിന്നും അത്ഭുതകരമായി രക്ഷപ്പെട്ട് യുവതി.  ഇതിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി.

 തീവണ്ടി യുവതിക്ക് മുകളിലൂടെ പോയെങ്കിലും ഒരുപരിക്കുമുണ്ടായില്ല. വികാര്‍ബാദ് ജില്ലയിലെ തെലങ്കാന നവാന്ദ്ഗി ജംങ്ഷനില്‍ നിന്നും  ട്രെയിന്‍ പതിയെ മുന്നോട്ടുപോകുന്നതിനിടെയാണ് അപകടം. 30 സെക്കന്റാണ് ക്ലിപ്പിന്റെ ദൈര്‍ഘ്യം.

 വണ്ടി പോകുന്നത് വരെ യുവതി അനങ്ങാതെ കിടന്നു.എന്നാല്‍, ഒരു സമയത്ത് തല ഉയര്‍ത്താന്‍ നോക്കിയെങ്കിലും വീഡിയോ  റെക്കോര്‍ഡ് ചെയ്ത വ്യക്തിയുടെ നിര്‍ദേശ പ്രകാരം തുടര്‍ന്നും അനങ്ങാതെ കിടക്കുകയായിരുന്നു.

10സെക്കന്റായിരുന്നു അഗ്നി പരീക്ഷണം. തൊട്ടടുത്ത് യുവതിയുടെ സുഹൃത്ത് കാത്തുനില്‍ക്കുന്നുണ്ടായിരുന്നു. പാളം കടക്കവെ  വീഴുകയും പെട്ടെന്ന് ട്രെയിന്‍ വരുന്നത്കണ്ട് വാളത്തില്‍ കിടക്കുകയുമായിരുന്നുവെന്നാണ് വിവരം
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top