23 December Monday

കാള അച്ഛനാണെന്ന് ​
ഗോരക്ഷാ അക്രമികള്‍ ; ഹരിയാനയിൽ ഡ്രൈവർക്ക്‌ 
​ക്രൂരമര്‍ദനം

വെബ് ഡെസ്‌ക്‌Updated: Monday Dec 23, 2024



ചണ്ഡീ​ഗഡ്
ഹരിയാനയിലെ നൂഹിൽ ട്രക്കിൽ കാളകളുമായി പോയ യുവാവിനെ സംഘപരിവാര്‍പ്രവര്‍ത്തകരായ ​ഗോരക്ഷാ ​അക്രമികള്‍ ക്രൂരമായി മര്‍ദിച്ചു. ട്രക്ക് ഡ്രൈവര്‍ അര്‍മാന്‍ ഖാനാണ് മര്‍ദനമേറ്റത്.

ബുധനാഴ്ചയായിരുന്നു സംഭവം. മുട്ടുകുത്തി നിര്‍ത്തിയശേഷം മുടിയിൽ പിടിച്ച് വലിച്ചിഴച്ചു മര്‍ദിച്ചു. പശു അമ്മയാണെന്നും കാള അച്ഛനാണെന്നും ഏറ്റുചൊല്ലാനും ആവശ്യപ്പെട്ടു.  ഇതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top