ബംഗളുരു
സംഘപരിവാര്‍ വിമര്‍ശകയായ പ്രമുഖമാധ്യമപ്രവര്‍ത്തക ഗൗരി ലങ്കേഷിനെ വെടിവച്ചുകൊന്നകേസിൽ മൂന്ന് പ്രതികള്‍ക്ക് കര്‍ണാടക ഹൈക്കോടതി ജാമ്യം നൽകി. അമിത് ദ്വിഗേക്കര്, കെ ടി നവീൻകുമാര്‍, എച്ച് എൽ സുരേഷ് എന്നിവര്‍ക്കാണ് കൽബുര്‍ഗി ബെഞ്ചിലെ ജസ്റ്റിസ് എസ് വിശ്വജിത്ത് ഷെട്ടി ജാമ്യം നൽകിയത്. വിചാരണവൈകുന്നത് ചൂണ്ടിക്കാട്ടി മറ്റൊരു പ്രതിയായ മോഹൻ നായിക്കിന് ഹൈക്കോടതി 2023ൽ ജാമ്യം നൽകിയിരുന്നു. ഇതു ചൂണ്ടിക്കാട്ടിയാണ് മൂന്ന് പ്രതികളും ജാമ്യ ഹര്‍ജി നൽകിയത്.
അതിനിടെ കേസിലെ പ്രധാന സാക്ഷിയായ വ്യവസായി തിമ്മയ്യ (46) കൂറുമാറി. ഗൗരി ലങ്കേഷിനെ വധിക്കാനുള്ള മുഖ്യപ്രതി രാജേഷ് ബംഗേരയുടെ പദ്ധതിയെക്കുറിച്ച് അറിയാമായിരുന്നുവെന്നാണ് തിമ്മയ്യ ആദ്യം നൽകിയ മൊഴി. എന്നാൽ ഇത് പൊലീസിന്റെ സമര്‍ദത്തിന് വഴങ്ങിയാണ് നൽകിയതെന്ന് കര്‍ണാടക കൺട്രോള്‍ ഒഫ് ഓര്‍ഗനൈസ്ഡ് ക്രൈം ആക്ട് കോടതിയിൽ തിമ്മയ്യ കഴിഞ്ഞദിവസം മൊഴിനൽകി. തീവ്രഹിന്ദുത്വ സംഘടനയായ സനാതൻ സൻസ്ഥ പ്രവര്‍ത്തകര്‍ 2017 സെപ്തംബറിലാണ് വീട്ടിൽകയറി ഗൗരി ലങ്കേഷിനെ വെടിവച്ചുകൊന്നത്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..