22 December Sunday

ആയുധ ഭേദഗതി ബില്ലിന്‌ ലോക്‌സഭയുടെ അംഗീകാരം; രണ്ടിലധികം തോക്കുള്ളവർ 90 ദിവസത്തിനകം കൈമാറണം

സ്വന്തം ലേഖകൻUpdated: Monday Dec 9, 2019

ന്യൂഡൽഹി >  കൈവശം വയ്‌ക്കാവുന്ന തോക്കുകളുടെ എണ്ണം നിയന്ത്രിച്ചും നിരോധിത ആയുധങ്ങൾ കൈവശം വച്ചാലുള്ള ശിക്ഷ വർധിപ്പിച്ചും ആയുധ ഭേദഗതി ബിൽ ലോക്‌സഭ പാസാക്കി. നിലവിൽ ലൈസൻസോടെയുള്ള മൂന്ന്‌ തോക്കുകളാണ്‌ ഒരാൾക്ക്‌ കൈവശം വയ്‌ക്കാവുന്നത്‌. ഭേദഗതിപ്രകാരം രണ്ട്‌ തോക്കു മാത്രമേ കൈവശം വയ്‌ക്കാനാവൂ. കൂടുതൽ ഉള്ളവർ അധികമുള്ളവ 90 ദിവസത്തിനകം അധികൃതർക്കോ അംഗീകൃത ആയുധ വ്യാപാരികൾക്കോ കൈമാറണം. ലൈസൻസ്‌ പിൻവലിക്കുന്നതിനായാണിത്‌.

നിരോധിത ആയുധങ്ങളുടെ നിർമാണം, വിൽപ്പന, കൈവശംവയ്‌ക്കൽ, അറ്റകുറ്റപ്പണി എന്നീ കുറ്റങ്ങൾക്ക്‌ ഏഴു മുതൽ 14 വർഷം വരെയായിരുന്നു തടവ്‌. ഇത്‌ 14 വർഷംമുതൽ ശേഷിക്കുന്ന ജീവിതകാലമത്രയും തടവുശിക്ഷയെന്ന നിലയിലാണ്‌ ഭേദഗതി.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top