ജയ്പൂർ> ജയ്പൂരിലെ സർക്കാർ സ്‌കൂളിൽ വിദ്യാർഥികളെക്കൊണ്ട് കാല് മസാജ് ചെയ്യിപ്പിച്ച അധ്യാപികയെ സസ്‌പെൻഡ് ചെയ്തു. കാല് മസാജ് ചെയ്യുന്ന വീഡിയോ വിവാദമായതിനെ തുടർന്നായിരുന്നു സസ്‌പെൻഷൻ.
വീഡിയോ പുറത്തുവന്നതിനെത്തുടർന്ന് സംഭവത്തിൽ അന്വേഷണത്തിനായി ഉദ്യോഗസ്ഥനെ സ്‌കൂളിലേക്ക് അയച്ചതായി വിദ്യാഭ്യാസ ഡയറക്ടർ സീതാറാം ജാട്ട് പറഞ്ഞു.
നിലത്ത് കിടക്കുന്ന അധ്യാപികയുടെ കാലിൽ കയറി നിന്ന ശേഷമാണ് കുട്ടി മസാജ് ചെയ്യുന്നത്. വീഴാതിരിക്കാൻ മറ്റൊരു കുട്ടിയുടെ കൈയിൽ പിടിച്ച് കാലു കൊണ്ടാണ് അധ്യാപികയ്ക്ക് മസാജ് ചെയ്തുകൊടുക്കുന്നത്. സംഭവം നടക്കുമ്പോൾ മറ്റൊരു അധ്യാപിക ക്ലാസ് റൂമിൽ ഇരുന്ന് ചിരിക്കുന്നതായും വീഡിയോയിൽ കാണാം.
വീഡിയോ വൈറലായതിനെ തുടർന്ന് രൂക്ഷവിമർനമാണ് സ്കൂളിനും അധ്യാപികക്കും നേരെയുണ്ടായത്. തുടർന്ന് നടത്തിയ അന്വേഷണത്തിൽ അധ്യാപികയായ രേഖ സോണി പെരുമാറ്റ ചട്ടങ്ങൾക്ക് വിരുദ്ധമായി പ്രവർത്തിച്ചുവെന്ന് കണ്ടെത്തുകയായിരുന്നു. ഇതേ തുടർന്ന് അധ്യാപികയെ സസ്‌പെൻഡ് ചെയ്തു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..