മുംബൈ > ബോളിവുഡ് നടനും ശിവസേന നേതാവുമായ ഗോവിന്ദയ്ക്ക് സ്വന്തം റിവോൾവറിൽ നിന്ന് വെടിയേറ്റ സംഭവത്തിൽ സമാന്തരമായി ക്രൈം ബ്രാഞ്ച് അന്വേഷണം ആരംഭിച്ചു. സ്വന്തം റിവോൾവർ വൃത്തിയാക്കുന്നതിനിടെ അബദ്ധത്തിൽ വെടിയേറ്റെന്നാണ് ഗോവിന്ദ പൊലീസിൽ മൊഴി നൽകിയത്. ഇത് വിശ്വാസയോഗ്യമല്ലെന്ന് കണക്കിലെടുത്താണ് ക്രൈം ബ്രാഞ്ച് അന്വേഷണം ആരംഭിച്ചത്.
ചൊവ്വ പുലർച്ചെ 4.45ഓടെ ഗോവിന്ദയുടെ വീട്ടിലായിരുന്നു സംഭവം. സ്വയം തോക്ക് പരിശോധിക്കുന്നതിനിടെ അബദ്ധത്തിൽ തോക്ക് അൺലോഡായി വെടി പൊട്ടുകയായിരുന്നു എന്നാണ് ഗോവിന്ദ പൊലീസിൽ പറഞ്ഞത്.
കാലിന് പരിക്കേറ്റ ഗോവിന്ദയെ ഉടനെ തന്നെ ജുഹുവിലുളള്ള സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. കാലിൽ നിന്നും ബുള്ളറ്റ് നീക്കം ചെയ്തെന്നും നടന്റെ ആരോഗ്യ നില തൃപ്തികരമാണെന്നും ആശുപത്രി അധികൃതർ അറിയിച്ചു. ഗോവിന്ദയുടെ റിവോൾവറിന് ലൈസൻസുണ്ട്. റിവോൾവറിന് ഇരുപത് വർഷത്തെ പഴക്കമുള്ളതായും നടൻ പറഞ്ഞു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..