ന്യൂഡൽഹി > അശ്ലീല ഉള്ളടക്കത്തിന്റെ പേരിൽ 2024ൽ 18 ഒടിടി പ്ലാറ്റ്ഫോമുകളെ നിരോധിച്ചതായി കേന്ദ്രസർക്കാർ. വാര്‍ത്താവിതരണ പ്രക്ഷേപണവകുപ്പ് മന്ത്രി എൽ മുരുഗനാണ് ലോക്സഭയിൽ ചോദ്യോത്തര വേളയിൽ വിവരം അറിയിച്ചത്. രാജ്യത്തിന്റെ പരമാധികാരം, അഖണ്ഡത, പ്രതിരോധം, സുരക്ഷ, വിദേശ രാജ്യങ്ങളുമായുള്ള സൗഹൃദബന്ധം, പൊതുക്രമം എന്നിവയെ ബാധിക്കുന്ന തരത്തിലുള്ള ഉള്ളടക്കങ്ങള്‍ ഡിജിറ്റല്‍ മീഡിയകൾ നല്‍കുന്നുണ്ടെങ്കില്‍ തടയുന്നതിന് 2021 ലെ ഐടി ചട്ടങ്ങള്‍ കേന്ദ്രസര്‍ക്കാരിന് അധികാരം നല്‍കുന്നുണ്ടെന്ന് മന്ത്രി വ്യക്തമാക്കി.
ഈ വർഷം മാർച്ചിലാണ് അശ്ലീല ഉള്ളടക്കം പ്രദർശിപ്പിച്ചതിന് 18 ഒടിടി പ്ലാറ്റ്ഫോമുകളെയും 9 വെബ്സൈറ്റുകളെയും പത്തോളം ആപ്ലിക്കേഷനുകളെയും കേന്ദ്രം നിരോധിച്ചത്. ഇൻഫർമേഷൻ ടെക്നോളജി ആക്റ്റ്, 2000ത്തിലെ വ്യവസ്ഥകൾ പ്രകാരം വാർത്താ വിതരണ മന്ത്രാലയമാണ് (ഐ ആൻഡ് ബി) നടപടി സ്വീകരിച്ചത്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..