22 December Sunday

അസം മുഖ്യമന്ത്രിയെ വിമര്‍ശിച്ച് ചിത്രം വരച്ചു; ഗ്രാഫിറ്റി ആര്‍ട്ടിസ്റ്റ് അറസ്റ്റില്‍

വെബ് ഡെസ്‌ക്‌Updated: Tuesday Nov 12, 2024

ഗുവാഹത്തി> അസം മുഖ്യമന്ത്രിയും ബിജെപി നേതാവുമായ ഹിമന്ത ബിശ്വ ശര്‍മയെ വിമര്‍ശിച്ച് ചിത്രം വരച്ച ഗ്രാഫിറ്റി ആര്‍ട്ടിസ്റ്റ് അറസ്റ്റില്‍. 'കിക്ക് ഹിമന്ത സേവ് നേച്ചര്‍' എന്ന പോസ്റ്റര്‍ വരച്ചതിനാണ് ആര്‍ട്ടിസ്റ്റ് മാര്‍ഷല്‍ ബറുവയെയും ആക്ടിവിസ്റ്റ് അങ്കുമാൻ ബൊർഡോലോയിയും പൊലീസ് അറസ്റ്റ് ചെയ്തത്. ഇരുവരെയും 14 ദിവസത്തേക്ക് ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു.

പൊതുഗതാഗത പദ്ധതിക്കായി മരങ്ങൾ വെട്ടിമാറ്റുന്നതിനെതിരെ ശനിയാഴ്ച ഗുവാഹത്തിയിലെ ഭരലുമുഖ് പ്രദേശത്ത് നടന്ന പ്രതിഷേധത്തിനിടെയാണ് ബറുവ പോസ്റ്റർ എഴുതിയത്.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top