22 December Sunday

27-ാം നിലയിൽ നിന്ന്‌ താഴെ വീണ മൂന്ന്‌ വയസ്സുകാരി 12-ാം നിലയിൽ തങ്ങി

വെബ് ഡെസ്‌ക്‌Updated: Friday Oct 4, 2024

നോയിഡ> ഗ്രേറ്റർ നോയിഡയിലെ ഗൗർ സിറ്റിയിലെ താമസകെട്ടിടത്തിന്റെ 27-ാം നിലയിൽ നിന്ന്‌  താഴേക്കു വീണ മൂന്ന്‌ വയസ്സുകാരി ഗുരുതരമായ പരിക്കുകളോടെ ചികിത്സയിൽ . 27-ാം നിലയിലെ ബാൽക്കണിയിൽ നിന്ന്‌ വീണ കുട്ടി   12-ാം നിലയുടെ ബാൽക്കണിയിൽ കുടുങ്ങി നിൽക്കുകയായിരുന്നു. പരിക്കേറ്റ പെൺകുട്ടിയെ സർവോദയ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പെൺകുട്ടിയുടെ നില അതീവ ഗുരുതരമാണ്.കുട്ടിയുടെ  ആന്തരികാവയവങ്ങൾക്ക് പരിക്കേറ്റതായി ആശുപത്രി അധികൃതർ അറിയിച്ചു.


ഉച്ചയ്ക്ക് 12.30 നും 1 നും ഇടയിൽ കുട്ടിയുടെ അമ്മ  പാചകം ചെയ്യുന്നതിനിടെയാണ് സംഭവം നടന്നത്‌. കളിക്കുന്നതിനിടെ പെൺകുട്ടി ബാൽക്കണിയിൽ നിന്ന് താഴേക്ക് വീഴുകയായിരുന്നു .

ഇതോടെ ഗ്രേറ്റർ നോയിഡയിലെ താമസ കെട്ടിടങ്ങളിലെ സുരക്ഷാ സംവിധാനങ്ങളെക്കുറിച്ച്‌ വീണ്ടും ചർച്ചയായിരിക്കുകയാണ്. ഫ്‌ളാറ്റുകളുടെ ബാൽക്കണിയിൽ കൂടുതൽ സുരക്ഷാ സംവിധാനങ്ങൾ ഒരുക്കണമെന്നാണ് താമസക്കാരുടെ ആവശ്യം.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top