23 December Monday

ജമ്മു കശ്മീരിൽ ​ഗ്രനേഡ് ആക്രമണം; 10 പേർക്ക് പരിക്ക്

വെബ് ഡെസ്‌ക്‌Updated: Sunday Nov 3, 2024

ശ്രീന​ഗർ > ശ്രീന​ഗറിൽ ​ഗ്രനേഡ് ആക്രമണത്തിൽ 10 പേർക്ക് പരിക്ക്. ശ്രീന​ഗറിലെ ടൂറിസ്റ്റ് റിസപ്ഷൻ സെന്ററിന് സമീപമുള്ള സൺഡേ മാർക്കറ്റിലാണ് ​ഗ്രനേഡ് പൊട്ടിത്തെറിച്ചത്. പരിക്കേറ്റവരെ മഹാരാജ ഹരി സിങ് ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു. 8 പുരുഷൻമാർക്കും 2 സ്ത്രീകൾക്കുമാണ് പരിക്കേറ്റത്. പൊലീസും അർധ സൈനിക വിഭാ​ഗവും സ്ഥലത്തെത്തി പരിശോധന ആരംഭിച്ചു. ഭീകരാക്രമണ സാധ്യതയാണ് സംശയിക്കുന്നത്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top