23 December Monday

ശ്രീനഗറിൽ ഗ്രനേഡ്‌ ആക്രമണം;10 പേർക്ക്‌ പരിക്ക്‌

വെബ് ഡെസ്‌ക്‌Updated: Monday Nov 4, 2024

ശ്രീനഗർ> ജമ്മു കശ്മീരിൽ ഗ്രനേഡ്‌ ആക്രമണത്തിൽ 10 പേർക്ക്‌ പരിക്ക്‌. ശ്രീനഗറിലെ ടൂറിസ്റ്റ് റിസപ്ഷൻ സെന്ററിന് സമീപമുള്ള  മാർക്കറ്റിലാണ്‌ ഭീകരർ ഗ്രനേഡ് എറിഞ്ഞത്‌.  ലഷ്‌കർ- ഇ -തൊയ്ബയുടെ (എൽഇടി) പാകിസ്ഥാൻ കമാൻഡറെ ശ്രീനഗറിലെ ഖൻയാർ പ്രദേശത്ത്‌വെച്ച്‌ സുരക്ഷാ സേന വധിച്ചതിന് തൊട്ടുപിന്നാലെയാണ് ഗ്രനേഡ്‌ ആക്രമണം.

സ്‌ഫോടനം നടന്ന ഉടൻ തന്നെ സുരക്ഷാ സേനയും മെഡിക്കൽ സംഘവും സംഭവസ്ഥലത്തേക്ക് എത്തി. പരിക്കേറ്റവരെ സമീപത്തെ ആശുപത്രിയിലേക്ക് മാറ്റി. ഭീകരർക്കായുള്ള തിരച്ചിൽ ആരംഭിച്ചു.




 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top