27 December Friday

വിവാഹ ചടങ്ങിനിടെ നോട്ടുമാല മോഷ്ടിച്ചയാളെ പിന്തുടർന്ന് പിടിച്ച് വരൻ: വീഡിയോ വൈറൽ

വെബ് ഡെസ്‌ക്‌Updated: Monday Nov 25, 2024

ലഖ്നൗ > ഉത്തർപ്രദേശിലെ മീററ്റിൽ വിവാഹ ചടങ്ങിനിടെ നോട്ടുമാല കവർന്ന് കടന്നയാളെ പിന്തുടർന്ന് പിടിച്ച് വരൻ. മീററ്റിൽ ദേശീയ പാതയിലൂടെ കുതിരപ്പുറത്ത് വിവാഹസ്ഥലത്തേക്ക്  പോവുകയായിരുന്ന വരന്റെ കഴുത്തിൽ നിന്നും നോട്ട്മാലയാണ് നഷ്ടമായത്.  ​വരനെ കടന്നുപോയ ട്രകികലെ ഡ്രൈവറാണ് മാല മോഷ്ടിച്ചത്. പിന്നാലെ വിവാഹ ചടങ്ങുകൾ ഉപേക്ഷിച്ച് വരൻ ട്രക്ക് ഡ്രൈവറെ പിന്തുടരുകയായിരുന്നു.  സംഭവത്തിന്റെ വീഡിയോ സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിച്ചു.

മാല കവർന്ന് ട്രക്ക് ഡ്രൈവർ കടന്നതിന് പിന്നാലെ വരൻ അതുവഴി വന്ന ബൈക്കിൽ ചാടിക്കയറി ട്രക്ക് ഡ്രൈവറെ പിന്തുടരുകയായിരുന്നു. ട്രക്കിന്റെ അടുത്തെത്തിയപ്പോഴേക്കും വരന്റെ വേഷത്തിലുള്ളയാൾ ട്രക്കിലേക്ക് ചാടിക്കയറുന്നത് വീഡിയോയിൽ കാണാം. ട്രക്കിൽ ചാടിക്കയറിയതിന് പിന്നാലെ വരൻ ജനാലയിലൂടെ ട്രക്കിന് ഉള്ളിലേക്ക് കയറാൻ ശ്രമിക്കുന്നുണ്ട്. പിന്നീട് ട്രക്ക് നിർത്തി വരനും സംഘവും ട്രക്ക് ഡ്രൈവറെ പിടികൂടുകയായിരുന്നു.

വരനും കൂട്ടരും ഡ്രൈവറെ വാഹനത്തിൽ നിന്ന് ബലമായി പിടിച്ചിറക്കി മർദിച്ചു. ബൈക്ക് ഓടിച്ചയാളും മറ്റ് രണ്ട് പേരും കൂടി ഒപ്പം ചേർന്നു. എന്നാൽ നോട്ട്മാല മോഷ്ടിക്കാൻ ശ്രമിച്ചതല്ലെന്നും അബദ്ധത്തിൽ മാല കൈയിൽ കുടുങ്ങിയതാണെന്നും ഡ്രൈവർ പറഞ്ഞു. തന്നെ വെറുതെ വിടണമെന്ന് ട്രക്ക് ഡ്രൈവർ വരനോടും സംഘത്തോടും അഭ്യർഥിച്ചു. സംഭവത്തിൽ ആരും പരാതി നൽകിയിട്ടില്ല. എന്നാൽ സിനിമ സ്റ്റൈൽ ചേസിം​ഗ് നടത്തുന്ന വരന്റെ വീഡിയോ ഇപ്പോൾ സാമൂഹിക മാധ്യമങ്ങളിൽ വൈറലാണ്.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top