22 December Sunday

ജിഎസ്‌ടി 
കൗൺസിൽ
യോഗം ഇന്ന്‌

വെബ് ഡെസ്‌ക്‌Updated: Monday Sep 9, 2024


ന്യൂഡൽഹി
ഓൺലൈൻ ഗെയിമിങ്ങിന്‌ ചുമത്തിയ നികുതി, ഇൻഷുറൻസ്‌ പോളിസികളുടെ നികുതി നിരക്ക്‌ കുറയ്‌ക്കൽ തുടങ്ങിയ വിഷയങ്ങൾ ചർച്ച ചെയ്യുന്ന ജിഎസ്‌ടി കൗൺസിൽ യോഗം തിങ്കളാഴ്‌ച ഡൽഹിയിൽ നടക്കും. കേരളത്തെ പ്രതിനിധീകരിച്ച്‌ ധനമന്ത്രി കെ എൻ ബാലഗോപാൽ പങ്കെടുക്കും. 54–-ാം കൗൺസിൽ യോഗമാണ്‌ കേന്ദ്രധനമന്ത്രി നിർമല സീതാരാമന്റെ അധ്യക്ഷതയിൽ ചേരുന്നത്‌. ജിഎസ്‌ടി വെട്ടിപ്പിനായി  സൃഷ്‌ടിച്ച വ്യാജ രജിസ്‌ട്രേഷനുകൾ കണ്ടെത്താനായി തുടങ്ങിയ ദൗത്യം സംബന്ധിച്ച റിപ്പോർട്ടും ചർച്ചയായേക്കും. 24,010 കോടി രൂപയോളം ഇങ്ങനെ തട്ടിച്ചുവെന്ന്‌ കണ്ടെത്തിയിരുന്നു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top