27 December Friday

ഗുജറാത്ത് മഴക്കെടുതിയില്‍ മരണം 28 ; ഏകതാ പ്രതിമയിലേക്കുള്ള റോഡ് തരിപ്പണം

വെബ് ഡെസ്‌ക്‌Updated: Friday Aug 30, 2024


ഗാന്ധിനഗർ
​ലോകത്തിലെ ഏറ്റവും ഉയരം കൂടിയ പ്രതിമയായ സര്‍ദാര്‍ വല്ലഭായി പട്ടേലിന്റെ ഏകതാ പ്രതിമയുടെ സമീപത്തേക്ക് പോകുന്ന റോഡ് ഗുജറാത്തിലെ പേമാരിയിൽ തകര്‍ന്നു.

വഡോദരയില്‍നിന്ന്‌ 90 കിലോമീറ്റര്‍ അകലെ സര്‍ദാര്‍ സരോവര്‍ അണക്കെട്ടിനു സമീപമുള്ള ചെറുദ്വീപിലുള്ള പ്രതിമയുടെ ഭാ​ഗത്തേക്ക് പോകുന്ന പ്രധാന റോഡാണ് തകര്‍ന്നത്. പൊട്ടിപ്പൊളിഞ്ഞ റോഡിന്റെ ദൃശ്യം സമൂഹമാധ്യമങ്ങളില്‍ തരം​ഗമായി.

ഗുജറാത്തില്‍ മൂന്നു ദിവസമായുള്ള മഴക്കെടുതിയിൽ മരണം 28 ആയി. 24000 പേരെ ദുരിതാശ്വാസ ക്യാമ്പിലേക്ക്‌ മാറ്റി. വഡോദരയില്‍ മാത്രം 12,000പേരെ വെള്ളക്കെട്ടില്‍നിന്ന്‌ രക്ഷിച്ചു. 11 ജില്ലയില്‍ റെഡ്‌ അലർട്ട്‌ തുടരുന്നു. താഴ്‌ന്ന പ്രദേശങ്ങൾ ഇപ്പോഴും വെള്ളക്കെട്ടിലാണ്‌. അണക്കെട്ടുകളുടെയും നദികളുടെയും സമീപ പ്രദേശങ്ങളിലുള്ളവരെ സുരക്ഷിത സ്ഥാനത്തേക്ക്‌ മാറ്റിക്കൊണ്ടിരിക്കുന്നു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top