17 September Tuesday

​ഗുജറാത്ത് വെള്ളപ്പൊക്കം ; വഡോദരയില്‍ ബിജെപി 
നേതാക്കളെ നാട്ടുകാര്‍ തടഞ്ഞു

വെബ് ഡെസ്‌ക്‌Updated: Tuesday Sep 3, 2024


വഡോദര
മഴക്കെടുതിയിൽ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളിലെ വീഴ്ചയിൽ വഡോദരയിൽ ബിജെപി നേതാക്കള്‍ക്കെതിരെ ജനരോഷം. ബിജെപിയുടെ ശക്തികേന്ദ്രം കൂടിയായ വഡോദരയിലെ വെള്ളപ്പൊക്ക മേഖലയിലെത്തിയ  മണ്ഡലം എംഎൽഎ മനിഷ വക്കിൽ, നിയമസഭയിലെ ചീഫ് വിപ്പ്‌ ബാലകൃഷ്‌ണ ശുക്ല എന്നിവരെ നാട്ടുകാര്‍ തടഞ്ഞ് ചോദ്യംചെയ്തു. ബിജെപി കൗൺസിലര്‍ ബന്ദിഷ് ഷായ്ക്കെതിരെയും പ്രതിഷേധമുയര്‍ന്നു. ദുരിതാശ്വാസമേഖലയിൽ ഷാ വിതരണം ചെയ്ത അഞ്ചുരൂപയുടെ കുടിവെള്ളവും ​ഗ്ലൂക്കോസ് ബിസ്കറ്റ് പായ്ക്കറ്റും  എടുത്തുകൊണ്ടുപോകാനും നാട്ടുകാര്‍ ആവശ്യപ്പെട്ടു. മറ്റ് ബിജെപി നേതാക്കൾക്കും ജനരോഷം നേരിടേണ്ടിവന്നു.
കഴിഞ്ഞദിവസങ്ങളിലുണ്ടായ കനത്തമഴയിൽ  വിശ്വാമിത്രി നദി കരകവിഞ്ഞാണ്‌ ന​ഗരത്തിൽ വെള്ളം കയറിയത്.  .

വെള്ളപ്പൊക്കമുണ്ടായ ആദ്യഘട്ടത്തിൽ ആരും തിരിഞ്ഞുനോക്കിയില്ലെന്നാണ് ആളുകളുടെ പരാതി. പ്രതിഷേധം തണുപ്പിക്കാൻ വിശ്വാമിത്രി നദിയുടെ പുനരജ്ജീവനത്തിനും വെള്ളപ്പൊക്കം തടയാനും മുഖ്യമന്ത്രി 1200 കോടിയുടെ പദ്ധതി പ്രഖ്യാപിച്ചെങ്കിലും ഫലമുണ്ടായില്ല. ഇതിനു മുമ്പ് പ്രഖ്യാപിച്ച പദ്ധതികള്‍ പോലും നടപ്പായില്ലെന്ന് പ്രദേശവാസികള്‍ പറഞ്ഞു.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top