26 December Thursday

ഗുജറാത്തിൽ നിർമാണത്തിലിരുന്ന ബുള്ളറ്റ്‌ ട്രെയിൻ പാലം തകർന്നു

വെബ് ഡെസ്‌ക്‌Updated: Wednesday Nov 6, 2024


ഗാന്ധിനഗർ
ഗുജറാത്തിലെ ആനന്ദ്‌ ജില്ലയിൽ നിർമാണത്തിലിരുന്ന റെയിൽവേ പാലം തകർന്നുവീണ് തൊഴിലാളി മരിച്ചു. പരിക്കേറ്റ രണ്ടുപേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിയ മൂന്നുപേർക്കായി രാത്രിയും തിരച്ചിൽ തുടർന്നു.

ചൊവ്വ വൈകിട്ട്‌ അഞ്ചോടെയായിരുന്നു അപകടം. മുംബൈ–- അഹമ്മദാബാദ്‌ നഗരങ്ങൾക്കിടയിലെ ബുള്ളറ്റ്‌ ട്രെയിൻ പദ്ധതിക്കായി വഡോദരയ്ക്കടുത്ത്‌ മാഹി നദിക്ക്‌ സമീപം നിർമിക്കുന്ന പാലമാണ്‌ തകർന്നത്‌. പാലത്തിന്‌ ഘടനാപരമായ പ്രശ്‌നങ്ങൾ ഉണ്ടായിരുന്നതായാണ്‌ പ്രാഥമിക നിഗമനം. ഗർഡറുകൾ തെന്നിമാറിയതാണ്‌ പാലം തകരാൻ കാരണമെന്നും റിപ്പോർട്ട്‌.നിർമാണ ചുമതലയുള്ള നാഷണൽ ഹൈസ്പീഡ്‌ റെയിൽ കോർപറേഷൻ ലിമിറ്റഡ്‌ (എൻഎച്ച്‌എസ്‌ആർസിഎൽ)  അന്വേഷണം ആരംഭിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top