16 December Monday

ഗുജറാത്തിൽ 
700 കിലോ 
മയക്കുമരുന്ന്‌ പിടിച്ചു

വെബ് ഡെസ്‌ക്‌Updated: Saturday Nov 16, 2024


ഗാന്ധിനഗർ
ഗുജറാത്തിൽ പോർബന്തറിന്‌ സമീപം ബോട്ടിൽ കടത്താൻ ശ്രമിച്ച 700 കിലോഗ്രാം മയക്കുമരുന്ന്‌ പിടികൂടി.  25 കോടി വിലമതിക്കുന്ന മെത്താംഫിറ്റമിൻ കടത്താൻ ശ്രമിച്ച എട്ടുപേരെ തീവ്രവാദ വിരുദ്ധസേനയും (എടിഎസ്‌) നാർക്കോട്ടിക് കൺട്രോൾ ബ്യൂറോയും (എൻസിബി) സംയുക്തമായാണ്‌ പിടികൂടിയത്‌. ഇറാൻ വംശജരാണ്‌ പിടിയിലായതെന്നാണ്‌ വിവരം. പോർബന്ദർ തുറമുഖത്തേക്ക്‌ വന്ന ബോട്ട്‌ അന്താരാഷ്ട്ര സമുദ്രാതിർത്തിക്ക്‌ സമീപത്തുവച്ചാണ്‌ പിടികൂടിയത്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top