24 November Sunday

വിവാദ ആള്‍ദൈവം 
​ഗുര്‍മീതിന് വീണ്ടും പരോള്‍

വെബ് ഡെസ്‌ക്‌Updated: Wednesday Aug 14, 2024


​ഗുഡ്​ഗാവ്
ഇരട്ടബലാത്സം​ഗ കേസില്‍  20 വര്‍ഷം തടവിന് ശിക്ഷിക്കപ്പെട്ട വിവാദ ആള്‍ദൈവം ​ഗുര്‍മീത് റാം റഹീം സിങ്ങിന് വീണ്ടും പരോള്‍. ഹരിയാന തെ ര‍ഞ്ഞെടുപ്പ് ഒക്ടോബറിൽ നടക്കാനിരിക്കെ, ദേര സച്ച സൗദ തലവന്‍ ​ഗുര്‍മീതിന്  21 ദിവസത്തെ പരോളാണ് ലഭിച്ചത്. 

റോത്തക്കിലെ സുനരിയ ജയിലിൽ നിന്ന് ചൊവ്വാഴ്ച ഇയാള്‍ പുറത്തിറങ്ങി. പഞ്ചാബ്, ഹരിയാന, ഹിമാചൽ, ഉത്തര്‍പ്രദേശ് സംസ്ഥാനങ്ങളിൽ സ്വാധീനമുള്ള ​ഗുര്‍‌മീതിന് ഇതുവരെ 235 ​ദിവസമാണ് ​പരോള്‍ ലഭിച്ചത്. ഈ വര്‍ഷം ജനുവരിയിൽ 50 ദിവസത്തെ പരോള്‍ അനുവദിച്ചു. ബലാത്സം​ഗ കേസിൽ 2017ലാണ് ​ഗുര്‍മീതിന് ശിക്ഷ ലഭിച്ചത്.മാധ്യമപ്രവര്‍ത്തകനെ വധിച്ച കേസിൽ 2019ൽ ഇയാള്‍ കുറ്റക്കാരനെന്ന് കണ്ടെത്തിയിരുന്നു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top