21 December Saturday

ജിം ട്രെയിനർ ഫ്ലാറ്റിൽ കൊല്ലപ്പെട്ട നിലയിൽ; സുഹൃത്ത് അറസ്റ്റിൽ

വെബ് ഡെസ്‌ക്‌Updated: Sunday Jul 28, 2024

ന്യൂഡൽഹി > ഇരുപത്തിയൊന്നുകാരിയായ ജിം ട്രെയിനറെ ഫ്ലാറ്റിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. സംഭവത്തിൽ 24കാരനായ സുഹൃത്തിനെ പൊലീസ് അറസ്റ്റ് ചെയ്‌തു. അസം സ്വദേശിയായ സ്നേഹ നാഥ് ചൗധരിയാണ് കൊല്ലപ്പെട്ടത്.

ദ്വാരകയിലെ ഫ്ലാറ്റിൽ കൊലപാതകശ്രമം നടന്നെന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ പൊലീസെത്തി പരിശോധിച്ചപ്പോഴാണ് സ്നേ​ഹയെ അബോധാവസ്ഥയിൽ കണ്ടെത്തിയത്. ആശുപത്രിയിലെത്തിച്ചപ്പോഴേക്കും മരിച്ചിരുന്നു. സ്നേഹയും പ്രതിയായ രാജും തമ്മിൽ പരിചയമുണ്ടായിരുന്നുവെന്നും വാക്കുതർക്കത്തെതുടർന്ന് സ്നേഹയെ രാജ് കൊലപ്പെടുത്തുകയായിരുന്നുവെന്നുമാണ് വിവരം.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top