05 November Tuesday

എഴുതി നൽകിയ ബോർഡിം​ഗ് പാസിന്റെ ചിത്രങ്ങൾ വൈറൽ; പ്രതികരിച്ച് ഇൻഡി​ഗോ

വെബ് ഡെസ്‌ക്‌Updated: Saturday Jul 20, 2024

ന്യൂഡൽഹി > മൈക്രോസോഫ്റ്റ് വിന്‍ഡോസ് പ്രവർത്തനരഹിതമായതോടെ ഇൻഡി​ഗോ എയർലൈൻസ് യാത്രക്കാർക്ക് എഴുതി നല്‍കിയ ബോര്‍‍ഡിംഗ് പാസിന്റെ ചിത്രം സാമൂഹിക മാധ്യമങ്ങളിൽ വൈറൽ. റെട്രോ വൈബ് നിങ്ങളുടെ യാത്രയെ കുറച്ചുകൂടി അവിസ്മരണീയമാക്കിയെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു എന്ന കുറിപ്പോടെ ഇൻഡി​ഗോ തന്നെയാണ് യാത്രക്കാരൻ പോസ്റ്റ് ചെയ്ത ചിത്രങ്ങൾ സാമൂഹിക മാധ്യമമായ എക്സിൽ പങ്കുവച്ചത്.

മൈക്രോസോഫ്റ്റ് വിന്‍ഡോസ് പ്രവർത്തനം തകരാറിലായതോടെ ഇന്ത്യയിലടക്കം വിമാനത്താവളങ്ങളിൽ പ്രതിസന്ധി നേരിട്ടിരുന്നു. യാത്രക്കാര്‍ക്ക് ഓണ്‍ലൈനായി ചെക്ക്-ഇന്‍ ചെയ്യാന്‍ സാധിക്കാതെ വന്നതോടെ ടിക്കറ്റില്‍ ബോര്‍‍ഡിംഗ് പാസ് എഴുതി നല്‍കി. അക്ഷയ് കോത്താരി  എന്ന യാത്രക്കാരനാണ് ചിത്രം എക്സിൽ പങ്കുവച്ചത്. ചിത്രം വൈറലായതോടെ ഇൻഡി​ഗോ പ്രതികരിക്കുകയായിരുന്നു.

അപ്രതീക്ഷിതമായുണ്ടായ സാങ്കേതിക തകരാർ കാരണമാണ് ബോര്‍‍ഡിംഗ് പാസ് എഴുതി നല്‍കേണ്ടി വന്നത്. ഈ പ്രതിസന്ധിയിൽ  ക്ഷമയോടെ സഹകരിച്ച എല്ലാ യാത്രക്കാര്‍ക്കും നന്ദിയറിയിക്കുന്നതായും ഇൻഡി​ഗോ എക്സിൽ പങ്കുവച്ച ട്വീറ്റിൽ പറയുന്നു.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top