19 December Thursday

ഭിവാനിയിൽ 5 കോൺഗ്രസ്‌ വിമതർ പത്രിക പിൻവലിച്ചു

വെബ് ഡെസ്‌ക്‌Updated: Wednesday Sep 18, 2024

സിപിഐ എം സ്ഥാനാർഥി ഓംപ്രകാശ്‌ ഭിവാനിയിൽ പ്രചാരണത്തിനിടെ


ന്യൂഡൽഹി
ഹരിയാന തെരഞ്ഞെടുപ്പിൽ സിപിഐ എം സ്ഥാനാർഥി ഓംപ്രകാശ്‌ മത്സരിക്കുന്ന ഭിവാനിയിൽ അഞ്ച്‌ കോൺഗ്രസ്‌ വിമതർ പത്രിക പിൻവലിച്ചു. പ്രാദേശിക നേതാക്കളായ സ്വാതി ഭരദ്വാജ്, ശങ്കർദാസ്, ജയകുമാർ, നീലം അഗർവാൾ, അഭിജിത്ത് സിങ്‌ എന്നിവരാണ്‌ പിൻവാങ്ങിയത്‌.

സംസ്ഥാനത്തെ സ്ഥാനാര്‍ഥികളില്‍ ആസ്തി ഏറ്റവും കുറവ് സിപിഐ എം ജില്ലാ സെക്രട്ടറിയായ ഓംപ്രകാശിനാണ്. ചൊവ്വാഴ്‌ച ഗ്രാമീണ മേഖലകളിൽ അദ്ദേഹം വോട്ടഭ്യർഥിച്ചു. നൂറുകണക്കിന്‌ പേരാണ്‌ കോർണർ യോഗങ്ങളിൽ പങ്കെടുത്തത്‌. വിവിധ മണ്ഡലങ്ങളിൽ നിന്ന്‌ ആകെ 10 വിമത സ്ഥാനാർഥികളും കോൺഗ്രസ്‌ നേതൃത്വവുമായി നടത്തിയ ചർച്ചയെ തുടർന്ന്‌ പത്രിക പിൻവലിച്ചിട്ടുണ്ട്‌. നൽവ മണ്ഡലത്തില്‍ വിമതനായ മുൻധനമന്ത്രി സമ്പത്ത്‌ സിങ് പിൻവാങ്ങി. ആകെ 90 സീറ്റിൽ 89 ഇടത്തും ബിജെപി  മത്സരിക്കുന്നു. തിങ്കളാഴ്‌ച ബിജെപി സ്ഥാനാർഥി റോഹ്താഷ് ജംഗ്ര സിർസ സീറ്റിൽ നിന്ന്‌ പിൻവാങ്ങി. ഇവിടെ ഹരിയാന ലോക്ഹിത് പാർടി (എച്ച്എൽപി) നേതാവ് ഗോപാൽ കാണ്ഡയെ പിന്തുണയ്‌ക്കും. 90 സീറ്റിൽ 1,031 സ്ഥാനാർഥികളാണുള്ളത്‌. മുഖ്യമന്ത്രി പദത്തിലേയ്‌ക്ക്‌  അവകാശവാദം ഉന്നയിക്കുമെന്ന്‌ മുൻ ആഭ്യന്തരമന്ത്രി അനിൽ വിജ്‌ ആവർത്തിച്ചത്‌ ബിജെപിയെ വെട്ടിലാക്കി.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top