22 December Sunday

രണ്ടാംഘട്ട പ്രകടനപത്രിക പുറത്തിറക്കി കോൺഗ്രസ്‌

വെബ് ഡെസ്‌ക്‌Updated: Sunday Sep 29, 2024


ന്യൂഡൽഹി
ഹരിയാന തെരഞ്ഞെടുപ്പിന്‌ ദിവസങ്ങൾ മാത്രം ബാക്കിനിൽക്കേ വിശദമായ തെരഞ്ഞെടുപ്പ്‌ പത്രിക പുറത്തിറക്കി കോൺഗ്രസ്‌. ഛണ്ഡീഗഡിൽ കോൺഗ്രസ്‌ നേതാക്കളായ അശോക്‌ ഗെലോട്ട്‌, ഭൂപീന്ദർ സിങ്‌ ഹൂഡ എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു ചടങ്ങ്‌. പ്രക്ഷോഭത്തിൽ രക്തസാക്ഷികളായ 736 കർഷകർക്ക്‌ രക്തസാക്ഷി പദവിയും സ്‌മാരകവും, കുടുംബങ്ങൾക്ക് സർക്കാർ ജോലിയും വാഗ്‌ദാനം ചെയ്‌തു. 

ദിവസങ്ങൾക്ക്‌ മുമ്പ്‌ ഏഴിന ഉറപ്പുകൾ നൽകി പുറത്തിറക്കിയ പട്ടികയാണ്‌ രണ്ടാംഘട്ടത്തിൽ വിപുലപ്പെടുത്തിയത്‌. പതിനഞ്ചോളം വാഗ്‌ദാനങ്ങളാണ്‌ രണ്ടാംഘട്ടത്തിൽ.  


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top