25 December Wednesday

ഹരിയാന നിയമസഭാ തെരഞ്ഞെടുപ്പ്‌ ; നൂഹ്‌ കലാപത്തിന്റെ സൂത്രധാരൻ ആദിത്യനാഥിനൊപ്പം ബിജെപി വേദിയിൽ

വെബ് ഡെസ്‌ക്‌Updated: Tuesday Oct 1, 2024


ന്യൂഡൽഹി
ഹരിയാനയിലെ നൂഹിൽ ആറുപേർ കൊല്ലപ്പെട്ട വർഗീയ കലാപത്തിന്റെ മുഖ്യസൂത്രധാരനായ ബിട്ടു ബജ്‌റംഗിയുമായി വേദി പങ്കിട്ട്‌ യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്‌. ഹരിയാന ഫരീദാബാദ് എൻഐടി നിയമസഭാ മണ്ഡലത്തിലെ ബിജെപി സ്ഥാനാർഥി സതീഷ് കുമാറിന്‌ വോട്ടുചോദിച്ച്‌ നടത്തിയ റാലിയിലാണ്‌ കൊടുംകുറ്റവാളിക്കൊപ്പം ആദിത്യനാഥ് പങ്കെടുത്തത്‌.

കേന്ദ്രമന്ത്രി  കൃഷൻ പാൽ ഗുജ്ജറും പങ്കെടുത്തിരുന്നു.  മണ്ഡലത്തിൽ സ്വതന്ത്ര സ്ഥാനാർഥിയായി ബിട്ടുവും മത്സരരംഗത്തുണ്ട്‌. വേദിയിൽ ആദിത്യനാഥിനൊപ്പം ചിത്രമെടുത്ത ബിട്ടു ബിജെപി സ്ഥാനാർഥിയെ പിന്തുണക്കുമെന്നും പറഞ്ഞു.  "ഗോസംരക്ഷകൻ' ആയതിനാലാണ്‌ ബിട്ടുവിനെതിരെ കേസുള്ളതെന്നും ബിജെപിക്ക്‌ അദ്ദേഹത്തിന്റെ പിന്തുണയുണ്ടെന്നും ബിജെപി ജില്ല പ്രസിഡന്റ്‌ സതീഷ്‌ കുമാർ വോറ പറഞ്ഞു.

കഴിഞ്ഞ വർഷം ജൂലൈയിൽ ഉണ്ടായ നൂഹ്‌ കലാപവുമായി ബന്ധപ്പെട്ട്‌ അറസ്റ്റിലായെങ്കിലും  ദിവസങ്ങൾക്കുള്ളിൽ ഇയാള്‍ക്ക് ജാമ്യം ലഭിച്ചു. ​    ഗോരക്ഷാ ബജ്‌റംഗ് ഫോഴ്‌സ് എന്ന സംഘടനയുടെ തലവൻ കൂടിയാണ്‌ ബജ്‌റംഗി.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top