22 December Sunday

വിനേഷ് ഫോഗട്ട് ജുലാനയിൽ നിന്ന് മത്സരിക്കും; ഹരിയാനയിലെ ആദ്യഘട്ട സ്ഥാനാർഥികളെ പ്രഖ്യാപിച്ച് കോൺ​ഗ്രസ്

വെബ് ഡെസ്‌ക്‌Updated: Friday Sep 6, 2024

ന്യൂഡൽഹി > ഹരിയാന നിയമസഭ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് ആദ്യഘട്ട സ്ഥാനാർഥി പട്ടിക പ്രഖ്യാപിച്ചു. ഗുസ്തി താരം വിനേഷ് ഫോഗട്ട് പട്ടികയിൽ ഇടംനേടി. ജുലാന മണ്ഡലത്തിൽ നിന്നാണ് വിനേഷ് മത്സരിക്കുന്നത്. 31സ്ഥാനാർഥികളെയാണ് ആദ്യഘട്ടത്തിൽ പ്രഖ്യാപിച്ചത്. ഒക്ടോബർ അഞ്ചിനാണ് സംസ്ഥാനത്ത് തെരഞ്ഞെടുപ്പ്.

​ഗുസ്തി താരങ്ങളായ വിനേഷ് ഫോഗട്ട്, ബജ്റംദ് പുനിയ എന്നിവർ ഇന്നാണ് കോൺഗ്രസ് അംഗത്വം സ്വീകരിച്ചത്. മല്ലികാർജുൻ ഖാർ​ഗെയും കെ സി വേണു​ഗോപാലിനെയും സന്ദർശിച്ച ശേഷമായിരുന്നു ഇരുവരും കോൺ​ഗ്രസിൽ അം​ഗത്വമെടുത്തത്. രാഹുൽ ​ഗാന്ധിയുമായും ഇരുവരും കൂടിക്കാഴ്ച നടത്തിയിരുന്നു.



 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top