17 September Tuesday

ഹരിയാന വോട്ടെടുപ്പ്‌ ഒക്ടോബർ അഞ്ചിലേക്ക്‌ മാറ്റി

സ്വന്തം ലേഖകൻUpdated: Sunday Sep 1, 2024

ന്യൂഡൽഹി
ഹരിയാനയിൽ നിയമസഭാ തെരഞ്ഞെടുപ്പ്‌ ഒക്ടോബർ അഞ്ചിലേക്ക്‌ മാറ്റി തെരഞ്ഞെടുപ്പ്‌ കമീഷൻ. ഒക്ടോബർ ഒന്നിന്‌ പ്രഖ്യാപിച്ചിരുന്ന വോട്ടെടുപ്പ്‌ ബിഷ്‌ണോയ്‌ വിഭാഗത്തിന്റെ പരമ്പരാഗത ആഘോഷങ്ങൾ കണക്കിലെടുത്താണ്‌ നീട്ടിവച്ചതെന്ന്‌ തെരഞ്ഞെടുപ്പ്‌ കമീഷൻ അറിയിച്ചു. വോട്ടെണ്ണൽ ഒക്ടോബർ എട്ടിന്‌ നടക്കും. ജമ്മു കശ്‌മീരിൽ വോട്ടെടുപ്പ്‌ മുൻ നിശ്‌ചയിച്ചത്‌ പോലെ മൂന്ന്‌ഘട്ടങ്ങളാണ്.

രണ്ടിടത്തേയും വോട്ടെണ്ണൽ ഒക്ടോബർ എട്ടിലേക്ക്‌ മാറ്റി. നേരത്തെ ഒക്ടോബർ നാലിനായിരുന്നു രണ്ടിടത്തും വോട്ടെണ്ണൽ പ്രഖ്യാപിച്ചിരുന്നത്‌.

  ഹരിയാനയിലെ തെരഞ്ഞെടുപ്പ്‌ മാറ്റിവെക്കണമെന്ന്‌ ബിജെപി ആവശ്യപ്പെട്ടിരുന്നു.പരാജയഭീതി മൂലം ബാലിശമായ കാരണങ്ങൾ ഉന്നയിച്ച്‌ ബിജെപി തെരഞ്ഞെടുപ്പ്‌ നീട്ടുകയാണെന്ന്‌ കോൺഗ്രസ്‌ ആരോപിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top