ന്യൂഡൽഹി> ഹരിയാന, ജമ്മു കശ്മീർ നിയമസഭ തെരഞ്ഞെടുപ്പുകളുടെ വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ തെരഞ്ഞെടുപ്പിൽ അട്ടിമറി സംശയം പ്രകടിപ്പിച്ച് കോൺഗ്രസ് വക്താവ് ജയറാം രമേശ്. എ്ക്‌സ് പോസ്റ്റിലൂടെയാണ് അദ്ദേഹം സംശയം പ്രകടിപ്പിച്ചത്.
തെരഞ്ഞെടുപ്പ് ഫലങ്ങൾ വെബ്‌സൈറ്റിൽ അപ്‌ഡേറ്റ് ചെയ്യുന്നതിലെ കാലതാമസത്തെക്കുറിച്ച് കോൺഗ്രസ് നേതാക്കളായ ജയറാം രമേശും പവൻ ഖേരയും ആശങ്ക ഉന്നയിച്ചത്. ലോക്‌സഭ തെരഞ്ഞെടുപ്പിലെ പോലെ ഹരിയാനയിലെ ഫലം ഇലക്ഷൻ കമ്മീഷന്റെ വെബ്സൈറ്റിൽ അപ്ഡേറ്റാകാൻ വൈകുന്നത് തെരഞ്ഞെടുപ്പ് അട്ടിമറിക്കാനുള്ള സാധ്യതയിലേക്കാണ് വഴി തുറക്കുന്നതെന്ന് ജയറാം രമേശ് പറഞ്ഞു. ഇക്കാര്യത്തില്‍ പരാതി നല്‍കുമെന്നും അദ്ദേഹം വ്യക്തമാക്കി.
തങ്ങൾ ഉന്നയിച്ച ചോദ്യങ്ങൾക്ക് തെരഞ്ഞെടുപ്പ് കമ്മീഷൻ ഉത്തരം നൽകുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. 10 –11 റൗണ്ടുകളുടെ ഫലങ്ങൾ ഇതിനകം ലഭിച്ചു. എന്നാൽ വെബ്‌സൈറ്റിൽ 4–5 റൗണ്ടുകൾ മാത്രമേ അപ്‌ഡേറ്റ് ചെയ്‌തിട്ടുള്ളൂ. ഇത് ഭരണത്തെ സമ്മർദ്ദത്തിലാക്കാനുള്ള ഒരു തന്ത്രമാണ് എന്നും ജയറാം രമേശ് എക്‌സിൽ കുറിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..