21 November Thursday

ശംഭുവിലെ കർഷക പ്രതിഷേധം ; ഉന്നതാധികാര സമിതി 
രൂപീകരിച്ച്‌ സുപ്രീംകോടതി

വെബ് ഡെസ്‌ക്‌Updated: Tuesday Sep 3, 2024


ന്യൂഡൽഹി
ശംഭു അതിർത്തിയിൽ പ്രതിഷേധിക്കുന്ന കർഷകരുടെ പരാതികൾ പരിഹരിക്കാൻ സുപ്രീംകോടതി ഉന്നതാധികാരസമിതി രൂപീകരിച്ചു. പഞ്ചാബ്‌–- ഹരിയാന ഹൈക്കോടതി മുൻ ജഡ്‌ജി ജസ്റ്റിസ്‌ നവാബ്‌ സിങ് അധ്യക്ഷനായ സമിതി കർഷകരുടെ പരാതികളും പ്രശ്‌നങ്ങളും പരിശോധിക്കണമെന്ന്‌ ജസ്റ്റിസുമാരായ സൂര്യകാന്ത്‌, ഉജ്വൽ ഭുയാൻ എന്നിവരുടെ ബെഞ്ച്‌ ഉത്തരവിട്ടു. ഒരാഴ്‌ചയ്‌ക്കകം സമിതി ആദ്യയോഗം ചേരണം. കർഷകർ ശംഭു അതിർത്തിയിലെ ട്രാക്‌റ്ററുകളും ട്രോളികളും മറ്റും നീക്കി റോഡ്‌ ഗതാഗത യോഗ്യമാക്കണമെന്നും സുപ്രീംകോടതി അഭ്യർഥിച്ചു. 

പഞ്ചാബ്‌, ഹരിയാന സർക്കാരുകൾക്കും ഉന്നതാധികാരസമിതി മുമ്പാകെ നിർദേശങ്ങൾ സമർപ്പിക്കാം. ശംഭു അതിർത്തി ഗതാഗത യോഗ്യമാക്കണമെന്ന പഞ്ചാബ്‌–-ഹരിയാന ഹൈക്കോടതി വിധിക്കെതിരെ ഹരിയാന സർക്കാർ നൽകിയ ഹർജി പരിഗണിച്ചാണ്‌ സുപ്രീംകോടതി ഇടപെടൽ.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top