22 December Sunday

ജാതി സെൻസസ് നടത്തും; ഹരിയാനയിൽ കോൺഗ്രസ് പ്രകടനപത്രിക പുറത്തിറക്കി

വെബ് ഡെസ്‌ക്‌Updated: Wednesday Sep 18, 2024

ചണ്ഡീഗഢ്> ഹരിയാന നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി കോൺഗ്രസ് പ്രകടന പത്രിക പുറത്തിറക്കി. ജാതി സെൻസസ് നടത്തും എന്നതുൾപ്പെടെ ഏഴ് വാ​ഗ്ദാനങ്ങളാണ് പ്രകടന പത്രികയിലുള്ളത്.

സ്ത്രീകൾക്ക് പ്രതിമാസം 2000 രൂപ നൽകും, 500 രൂപയ്ക്ക് ഗ്യാസ് സിലിണ്ടർ, 300 യൂണിറ്റുവരെ വൈദ്യുതി സൗജന്യം, 25 ലക്ഷം രൂപ വരെ സൗജന്യ ചികിത്സ നൽകുമെന്നും പ്രകടന പത്രികയിൽ പറയുന്നു. വാഗ്ദാനങ്ങൾ ഉറപ്പായും പാലിക്കുമെന്ന് കോൺഗ്രസ് ദേശീയ അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ മാധ്യമങ്ങളോട് പറഞ്ഞു. ഒക്ടോബർ അഞ്ചിനാണ് ഹരിയാനയിൽ നിയമസഭാ തെരഞ്ഞെടുപ്പ്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top