22 December Sunday

ബിഷ്‌ണോയി സംഘത്തിൽ നിന്ന് ഭീഷണി കോൾ വന്നതായി ശിവസേന നേതാവ്

വെബ് ഡെസ്‌ക്‌Updated: Thursday Nov 14, 2024

ഗുരുഗ്രാം>ലോറൻസ് ബിഷ്‌ണോയി സംഘത്തിൽ നിന്നുള്ളയാളെന്ന് അവകാശപ്പെട്ട്‌ തനിക്ക് ഭീഷണി കോൾ വന്നതായി ശിവസേന നേതാവ്‌.  ശിവസേനയുടെ ഹരിയാന ചുമതലയുള്ള വിക്രം സിംഗാണ്‌ സൈബർ പൊലീസിൽ ഓൺലൈനായി പരാതി നൽകിയത്‌.

രോഹിത് ഗോദാര എന്ന് സ്വയം പരിചയപ്പെടുത്തി ഫോൺ വിളിച്ചയാൾ തന്റെ ബിസിനസിൽ ഒരു പങ്ക് ആവശ്യപ്പെട്ടതായി പരാതിയിൽ പറഞ്ഞു. സംഭവത്തിൽ അന്വേഷണം നടത്തിവരികയാണെന്ന് മുതിർന്ന പൊലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു.

നവംബർ 11 ന് ഉച്ചകഴിഞ്ഞ് 3 മണിയോടെ യുകെ നമ്പറിൽ നിന്നാണ്‌ വാട്ട്‌സ്ആപ്പ് കോൾ വന്നതെന്നാണ്‌ പരാതിയിൽ പറയുന്നത്.  ഒരു ദിവസത്തെ സമയം നൽകുകയും  ബിസിനസിൽ ഒരു പങ്ക് നൽകിയില്ലെങ്കിൽ വിക്രം സിംഗിനെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തതായി പരാതിയിൽ വ്യക്തമാക്കി.

തന്റെ കുടുംബത്തിനോ തനിക്കോ അനിഷ്ടകരമായ എന്തെങ്കിലും സംഭവിച്ചാൽ അതിന് ഉത്തരവാദി ബിജെപി സർക്കാരായിരിക്കുമെന്ന്‌ പരാതിക്കാരൻ പറഞ്ഞു.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top