ശ്രീനഗര്‍> ലബനില്‍ ഹിസ്ബുള്ള നേതാവ് ഹസന്‍ നസറുള്ളയെ ഇസ്രയേല്‍ കൊല്ലപ്പെടുത്തിയതിൽ പ്രതിഷേധിച്ച് ഞായറാഴ്ചത്തെ തെരഞ്ഞെടുപ്പ് പ്രചാരണം റദ്ദാക്കി പിഡിപി നേതാവും മുന്‍ മുഖ്യമന്ത്രിയുമായ മെഹബൂബ മുഫ്ത്തി.
ലെബനനിലെയും ഗാസയിലെയും രക്തസാക്ഷികള്‍ക്ക് ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ചാണ് തീരുമാനമെന്ന് മെഹബൂബ എക്സിൽ കുറിച്ചു. പലസ്തീനിലെയും ലബനനിലെയും ജനങ്ങള്‍ക്കൊപ്പം നിൽക്കുകയാണെന്നും മെഹബൂബ പറഞ്ഞു. ഇസ്രയേൽ വിരുദ്ധ പ്രതിഷേധ റാലികള്‍ ശ്രീനഗറിലെ വിവിധയിടങ്ങളിൽ നടന്നു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..