20 December Friday

വിവാദ മതപാർലമെന്റ്‌ ; വിദ്വേഷപ്രസംഗം
 ഉണ്ടാകുന്നില്ലെന്ന്‌ 
ഉറപ്പാക്കണം : സുപ്രീംകോടതി

വെബ് ഡെസ്‌ക്‌Updated: Friday Dec 20, 2024


ന്യൂഡൽഹി
യതി നരസിംഹാനന്ദിന്റെ നേതൃത്വത്തിൽ ഗാസിയാബാദിൽ ആരംഭിച്ച മതപാർലമെന്റിൽ വിദ്വേഷപ്രസംഗം ഉണ്ടാകുന്നില്ലെന്ന്‌ യുപി സർക്കാർ ഉറപ്പാക്കണമെന്ന്‌ സുപ്രീംകോടതി. പരിപാടി തടയണമെന്നാവശ്യപ്പെട്ട്‌ മുൻ സിവിൽ സർവീസ്‌ ഉദ്യോഗസ്ഥരടക്കമുള്ളവർ നൽകിയ ഹർജിയിലാണ്‌ നിർദേശം.

മതപാർലമെന്റ്‌ നിരീക്ഷിക്കണമെന്നും എല്ലാ ദൃശ്യങ്ങളും റെക്കോഡ്‌ ചെയ്യണമെന്നും ചീഫ്‌ ജസ്റ്റിസ്‌ സഞ്ജീവ്‌ ഖന്നയുടെ ബെഞ്ച്‌ യുപി സർക്കാരിന്‌ നിർദേശം നൽകി.   സുപ്രീംകോടതി പുറപ്പെടുവിച്ച മാർഗനിർദേശങ്ങൾ ജില്ലാ അധികൃതർ പാലിക്കണമെന്നും ചീഫ്‌ ജസ്റ്റിസ്‌ പറഞ്ഞു. തുടർന്ന്‌, ഹർജിക്കാരോട്‌ ഹൈക്കോടതിയെ സമീപിക്കാൻ ചീഫ്‌ ജസ്റ്റിസ്‌ നിർദേശിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top