ജയ്‌പൂർ
പൗരത്വ ഭേദഗതി നിയമം നടപ്പാക്കാതിരിക്കാനാകില്ലെന്ന് മുതിർന്ന കോൺഗ്രസ് നേതാവും രാജസ്ഥാൻ നിയമസഭാ സ്‌പീക്കറുമായ ഡോ. സി പി ജോഷി. പൗരത്വ ഭേദഗതി നിയമം സംസ്ഥാന വിഷയമല്ല. കേന്ദ്രം പാസാക്കിയ നിയമം സംസ്ഥാനത്തിന് നടപ്പാക്കാതിരിക്കാനാകില്ലെന്നും മുൻ കേന്ദ്രമന്ത്രികൂടിയായ സി പി ജോഷി പറഞ്ഞു.
സി പി ജോഷിയുടെ പ്രതികരണത്തിനുപിന്നാലെ പിന്തുണയുമായി ബിജെപി രംഗത്തെത്തി. പൗരത്വ നിയമത്തിനൊപ്പം നിന്നതിന് സ്‌പീക്കറെ അഭിനന്ദിക്കുന്നുവെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ സതീഷ് പൂനിയ പറഞ്ഞു. സി പി ജോഷിയുടെ പ്രസ്താവനയോട് പ്രതികരിക്കാൻ രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെഹ്‌ലോട്ടും മറ്റ് നേതാക്കളും തയ്യാറായിട്ടില്ല. കേരളത്തിനും പഞ്ചാബിനും പിന്നാലെ സിഎഎക്കെതിരെ രാജസ്ഥാൻ സർക്കാരും പ്രമേയം പാസാക്കിയിരുന്നു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..