22 December Sunday

അവിഹിത ബന്ധം ആരോപിച്ച് ഭാര്യയെ ആക്രമിച്ചു

വെബ് ഡെസ്‌ക്‌Updated: Wednesday Jul 31, 2024

ലക്നൗ > അവിഹിത ബന്ധം ആരോപിച്ച് 35കാരിയെ മരത്തിൽ കെട്ടിയിട്ട് ചെരിപ്പ് മാലയിട്ട് മുടി മുറിച്ച സംഭവത്തിൽ 17 പേർ അറസ്റ്റിൽ. യുവതിയുടെ ഭർത്താവടക്കമുള്ള 17 പേരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഉത്തർ പ്രദേശിലെ പ്രതാപ്ഗഡിലാണ് പ്രായപൂർത്തിയാകാത്ത മക്കൾക്ക് മുന്നിൽ വച്ച് യുവതിയോട് ഗ്രാമ പഞ്ചായത്തിൽ ക്രൂരത നടന്നത്. യുവതിക്ക് അവിഹിത ബന്ധമുണ്ടെന്ന് ആരോപിച്ച് ഭർത്താവും ഭർതൃ മാതാപിതാക്കളുമാണ് ഗ്രാമ പഞ്ചായത്തിനെ സമീപിച്ചത്.

ഞായറാഴ്ച പത്തരയോടെ യുവതിയുടെ രക്ഷിതാക്കളുടെ മുന്നിൽ വച്ചാണ് അക്രമം നടന്നത്. മുംബൈയിലെ സ്വകാര്യ സ്ഥാപനത്തിലാണ് യുവതിയുടെ ഭർത്താവ് ജോലി ചെയ്യുന്നത്. ഭാര്യയും മൂന്ന് മക്കളും ഭർത്താവിന്റെ മാതാപിതാക്കൾക്കൊപ്പമാണ് താമസിച്ചിരുന്നത്. ഈ ഗ്രാമത്തിൽ തന്നെയുള്ള ഭാര്യ മരിച്ചുപോയ നാല് പെൺമക്കളുടെ യുവാവുമായി അവിഹിത ബന്ധമുണ്ടെന്ന് ആരോപിച്ചായിരുന്നു ഉപദ്രവം. കഴിഞ്ഞ ആഴ്ച വില്ലേജ് ഓഫീസിലെത്തി ഇയാൾ ഇത് സംബന്ധിച്ച പരാതി നൽകുകയായിരുന്നു.

ഗ്രാമമുഖ്യൻ അനുവദിച്ച ആളുകളായിരുന്നു പഞ്ചായത്തിലുണ്ടായിരുന്നതെന്നാണ് പ്രതാപ്ഗഡ് പൊലീസ് പറയുന്നത്. യുവതിയുമായി ബന്ധമുണ്ടെന്ന് ആരോപിക്കപ്പെട്ട യുവാവ് പൊലീസിൽ അഭയം തേടിയിരുന്നു. ഇയാൾ നൽകിയ വിവരം അനുസരിച്ചാണ് പൊലീസ് സംഭവ സ്ഥലത്ത് എത്തിയത്. പൊലീസ് എത്തുമ്പോൾ മരത്തിൽ കെട്ടിയിട്ട നിലയിൽ മുടി മുറിച്ച നിലയിലായിരുന്നു യുവതി.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top