21 December Saturday

അരുണാചലിൽ വിദ്യാർഥികളെ ലൈംഗികമായി പീഡിപ്പിച്ചു; ഹെഡ്മാസ്റ്റർ അറസ്റ്റിൽ

വെബ് ഡെസ്‌ക്‌Updated: Friday Oct 4, 2024

ഇറ്റാനഗർ> അരുണാചൽപ്രദേശിൽ വിദ്യാർഥികളെ ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിയിൽ സ്കൂൾ ഹെഡ്മാസ്റ്റർ അറസ്റ്റിൽ. വിദ്യാർഥികൾ നൽകിയ പരാതിയിലാണ്‌ ഇയാൾ അറസ്റ്റിലായത്‌.

ഗൗതംപൂരിലെ ഗവൺമെന്റ്‌ സെക്കൻഡറി സ്കൂൾ (ജിഎസ്എസ്) ഹെഡ്മാസ്റ്റർ മുഹമ്മദ് അസ്ഗർ അലിയെയാണ്‌ വ്യാഴാഴ്ച അറസ്റ്റ് ചെയ്തത്‌. മാനസിക പീഡനം, ഭീഷണി, ലൈംഗിക ചുവയുള്ള പരാമർശങ്ങൾ എന്നിവ ചുമത്തിയാണ്‌ കേസെടുത്തത്‌. അധ്യാപകന്റെ പെരുമാറ്റം കാരണം സ്‌കൂളിൽ വിദ്യാർത്ഥികൾ പലപ്പോഴും  ഹാജരാകാതിരിക്കുന്ന സാഹചര്യം വരെ ഉണ്ടായിരുന്നതായിരുന്നെന്ന്‌ വിദ്യാർഥികൾ പരാതിയിൽ പറഞ്ഞു.

സംഭവത്തിൽ കൂടുതൽ അന്വേഷണം നടക്കുകയാണെന്ന്‌ ചാങ്‌ലാംഗ് ജില്ലാ പൊലീസ് സൂപ്രണ്ട് കിർലി പാദു എഎൻഐയോട് പറഞ്ഞു.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top