16 December Monday

തമിഴ്‌നാട്ടിൽ കനത്ത മഴ; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക്‌ അവധി

വെബ് ഡെസ്‌ക്‌Updated: Tuesday Oct 15, 2024

ചെന്നൈ>തമിഴ്‌നാട്ടിൽ ചെന്നൈ, തിരുവള്ളൂർ, കാഞ്ചീപുരം, ചെങ്കൽപ്പട്ട്‌ എന്നീ  പ്രദേശങ്ങളിൽ അതിതിവ്ര മഴ.

മഴയെത്തുടർന്ന്‌ ഈ ജില്ലകളിലെ സ്കൂളുകൾക്കും കോളജുകൾക്കും സർക്കാർ അവധി പ്രഖ്യാപിച്ചു. ഐടി കമ്പനികളിലെ ജീവനക്കാർക്ക് ഒക്ടോബർ 18 വരെ വർക് ഫ്രം ഹോം അനുവദിക്കണമെന്നു തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ ആവശ്യപ്പെട്ടു.

തിങ്കളാഴ്‌ച രാത്രി മുതൽ ചെന്നൈയിലും സമീപപ്രദേശങ്ങളിലും ഇടവിട്ട്‌ മഴ പെയ്യുകയാണ്. അടുത്ത മൂന്നു ദിവസം ത‌മിഴ്‌നാ‌‌ടിന്റെ വിവിധ ഇടങ്ങളിൽ കനത്ത മഴയ്ക്ക്‌ സാധ്യതയുള്ളതായി കാലാവസ്ഥാ നിരീക്ഷണവകുപ്പ്‌ അറിയിച്ചു.


 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top