ചെന്നൈ > തമിഴ്നാട്ടിലെ വടക്കൻ ജില്ലകളിൽ അതിശക്തമായ മഴ തുടരുന്നു. തിരുവള്ളൂർ, കാഞ്ചീപുരം, ചെങ്കൽപേട്ട് ജില്ലകളിൽ രണ്ടു ദിവസമായി വ്യാപക മഴക്കെടുതിയാണ് റിപ്പോർട്ട് ചെയ്തു. ഈ മൂന്ന് ജില്ലകളിലും വിദ്യഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചു. റോഡുകളിലും റെയിൽവേ ട്രാക്കിലും വെള്ളം കയറിയതോടെ ചെന്നൈയിലെ ഗതാഗതം സ്തംഭിച്ചു. ആളുകൾ ആവശ്യത്തിനു മാത്രമേ പുറത്തിറങ്ങാവൂ എന്ന് സർക്കാർ അറിയിപ്പുണ്ട്.
ദക്ഷിണ റെയിൽവേ ചെന്നൈ സെൻട്രൽ - മൈസൂർ കാവേരി എക്സ്പ്രസ് ഉൾപ്പെടെ നാല് എക്സ്പ്രസ് ട്രെയിനുകൾ റദ്ദാക്കി. ചെന്നൈയിലേക്കുള്ള നിരവധി ട്രെയിനുകൾ വഴിതിരിച്ചുവിട്ടു. ചെന്നൈയിൽനിന്നുള്ള ആഭ്യന്തര വിമാന സർവീസുകളും റദ്ദാക്കി. ജില്ലകളിൽ ദുരന്തനിവാരണ സേനയെ വിന്യസിക്കുകയും കൺട്രോൾ റൂമുകൾ തുറക്കുകയും ചെയ്തു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..