21 November Thursday

കോയമ്പത്തൂരിൽ കനത്ത മഴ: പലയിടത്തും വെള്ളക്കെട്ട് രൂക്ഷം

വെബ് ഡെസ്‌ക്‌Updated: Wednesday Oct 23, 2024

ചെന്നൈ > തമിഴ്നാട് കോയമ്പത്തൂരിൽ കനത്ത മഴ തുടരുന്നു. ജില്ലയിൽ മഴക്കെടുതി രൂക്ഷമായതിനാൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ജില്ലാ കളക്ടർ ക്രാന്തി കുമാർ അവധി പ്രഖ്യാപിച്ചു. ​ഡാന ചുഴലിക്കാറ്റ് മുന്നറിയിപ്പിനെ തുടർന്ന് 152 ട്രെയിനുകൾ റദ്ദാക്കി.

കനത്ത മഴയെ തുടർന്ന് പലയിടങ്ങളിലും വെള്ളം കയറി റോഡ് ​ഗതാ​ഗതം തടസപ്പെട്ടു. കാളപ്പട്ടി, സുങ്കം തുടങ്ങി നിരവധി സ്ഥലങ്ങളിലെ താഴ്ന്ന പ്രദേശങ്ങൾ  വെള്ളത്തിനടിയിലാണ്. മുത്തമ്പാളയത്ത് രണ്ട് കാറുകൾ ഒഴുകിപ്പോയി. മഴക്കെടുതിയിൽ ഇതുവരെ മരണങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല.

തിരുപ്പൂർ ജില്ലയിലെ അമരാവതി ഡാമിന്റെ ഉടുമൽപ്പേട്ട് ഡിവിഷനിൽ ക്രമാതീതമായി ജലനിരപ്പുയരുന്നതിനാൽ ജില്ലാ ഭരണകൂടം ജാ​ഗ്രതാ നിർദേശം നൽകി. ഇന്നലെ ഡാമിലെ ജലനിരപ്പ് 85.24 അടിയിലേക്ക് ഉയർന്നു. കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ തിരുപ്പൂർ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ജില്ലാ കളക്ടർ ടി ക്രിസ്തുരാജ് അവധി പ്രഖ്യാപിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top