ഹൈദരാബാദ് > കനത്ത മഴയെ തുടർന്ന് തെലങ്കാനയിലെ റെയിൽവെ ട്രാക്കുകളിൽ വെള്ളം കയറി. പലയിടങ്ങളിലും ട്രെയിൻ ഗതാഗതം തടസപ്പെട്ടു. തെലങ്കാനയിലെ കേസമുദ്രത്തിനും മഹബൂബാബാദിനും ഇടയിലുള്ള റെയിൽവേ ട്രാക്കിൽ മഴവെള്ളം കയറിയതിനെത്തുടർന്ന് 21 ട്രെയിനുകൾ റദ്ദാക്കി. ഇന്ന് 10 ട്രെയിനുകൾ വഴിതിരിച്ചുവിട്ടു.
ചെന്നൈ സെൻട്രൽ - ഛപ്ര, ഛപ്ര - ചെന്നൈ സെൻട്രൽ, ന്യൂഡൽഹി - ചെന്നൈ വരെയുള്ള ട്രെയിനുകൾ സ്തംഭിച്ചതായി സൗത്ത് സെൻട്രൽ റെയിൽവേ (എസ്‌സിആർ) അറിയിച്ചു. 12763 തിരുപ്പതി-സെക്കന്ദരാബാദ്, 22352 എസ്എംവിടി ബെംഗളൂരു - പാടലിപുത്ര, 22674 മന്നാർഗുഡി - ഭഗത് കി കോത്തി, 20805 വിശാഖപട്ടണം-ന്യൂഡൽഹി എന്നീ ട്രെയിനുകളും വഴിതിരിച്ചുവിട്ടു.
കാസിപേട്ട് ജംഗ്ഷനിൽ രൂപപ്പെട്ട രണ്ട് സ്ക്രാച്ച് റേക്കുകിൽ കുടുങ്ങിയ യാത്രക്കാരെ മാറ്റി. ആന്ധ്രാപ്രദേശിലെ രായണപാഡിൽ നിന്നുള്ള രണ്ട് എസ്എംവിബി ബെംഗളൂരു-ദനാപൂർ, ദനാപൂർ-എസ്എംവിബി ബെംഗളൂരു എന്നീ ട്രെയിനുകളും വഴിതിരിച്ചുവിട്ടു. കനത്ത മഴയെ തുടർന്ന് കഴിഞ്ഞ ദിവസം 20 ലധികം ട്രെയിനുകൾ റദ്ദാക്കുകയും 30 ലധികം ട്രെയിനുകൾ വഴിതിരിച്ചുവിടുകയും സൗത്ത് സെൻട്രൽ റെയിൽവേ ചെയ്തിരുന്നു.
140 ട്രെയിനുകൾ റദ്ദാക്കി; 97 എണ്ണം വഴിതിരിച്ചു വിട്ടു; അതിശക്തമായ മഴയിൽ മുങ്ങി ആന്ധ്രയും തെലങ്കാനയും
തെക്കേ ഇന്ത്യയിൽ മഴ ശക്തമാകുന്നു. ആന്ധ്രയിലും തെലങ്കാനയിലും മഴക്കെടുതി രൂക്ഷമാണ്. ആന്ധ്രയിൽ 15 പേരും തെലങ്കാനയിൽ ഒമ്പത് പേരും മരിച്ചതായാണ് റിപ്പോർട്ട്. മരണസംഖ്യ ഇനിയും ഉയർന്നേക്കുമെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. കനത്ത മഴയിൽ പലയിടങ്ങളും മുങ്ങി. റോഡിലും റയിൽപാളങ്ങളിലും വെള്ളം കയറിയതോടെ രണ്ട് സംസ്ഥാനങ്ങളിലെയും റോഡ്, റെയിൽ ഗതാഗതം താറുമാറായി.കനത്ത മഴയും വിജയവാഡ-കാസിപ്പേട്ട് സെക്ഷനിലെ രായണപ്പാട് സ്റ്റേഷനിലെ വെള്ളക്കെട്ടും കാരണം തിരുവനന്തപുരം ഡിവിഷനിൽ നിന്ന് സർവീസ് നടത്തുന്ന ട്രെയിനുകളിൽ ചിലതും റദ്ദാക്കിയിട്ടുണ്ട്. തിരുവനന്തപുരത്ത് നിന്നും ഇന്ന് പോകെണ്ടിയിരുന്ന ട്രെയിൻ നമ്പർ.22648 കൊച്ചുവേളി - കോർബ എക്‌സ്പ്രസ്, ട്രെയിൻ നമ്പർ.22815 ബിലാസ്പൂർ-എറണാകുളം എക്‌സ്പ്രസ് , സെപ്റ്റംബർ 4-ന് പുറപ്പെടേണ്ട ട്രെയിൻ നമ്പർ.22816 എറണാകുളം-ബിലാസ്പൂർ എക്‌സ്‌പ്രസ് എന്നിവ പൂർണമായും റദ്ദാക്കിയിട്ടുണ്ട്
ജനങ്ങളുടെ സുരക്ഷയും സൗകര്യവും ഉറപ്പുവരുത്തുന്നതിനായി നാല് ഹെൽപ്പ് ലൈൻ നമ്പറുകൾ സജ്ജീകരിച്ചതായി അധികൃതർ അറിയിച്ചു. ഹൈദരാബാദ്-27781500, വാറങ്കൽ-2782751, കാസിപേട്ട്-27782660, ഖമ്മൻ-2782885.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..