22 November Friday

ഹേമ കമ്മിറ്റി: ഹര്‍ജികളില്‍ കേന്ദ്ര സര്‍ക്കാരിനെ കക്ഷിചേര്‍ക്കണം

സ്വന്തം ലേഖികUpdated: Tuesday Oct 15, 2024

കൊച്ചി
മെന്ന് സംസ്ഥാന വനിതാ കമീഷൻ. തൊഴിലിടങ്ങളിലെ അതിക്രമം തടയുന്നതിൽ നിയമഭേദഗതി വേണമെന്നും ഹേമ കമ്മിറ്റിയുമായി ബന്ധപ്പെട്ട ഹർജികൾ പരിഗണിക്കുന്ന ഹൈക്കോടതി പ്രത്യേക ബെഞ്ചിൽ സമർപ്പിച്ച സത്യവാങ്മൂലത്തിൽ ആവശ്യപ്പെട്ടു.

തൊഴിലിടങ്ങളിൽ വനിതകൾക്കെതിരായ ലൈംഗികാതിക്രമങ്ങൾ തടയാനുള്ള പോഷ് ആക്ടിന്റെ ചട്ടങ്ങൾ ഭേദഗതി ചെയ്‌ത്‌ കാര്യക്ഷമമാക്കാൻ കേന്ദ്രത്തോട്‌ നിർദേശിക്കണം. പോഷ് നിയമപ്രകാരം ഇടപെടുന്നതിൽ സംസ്ഥാന സർക്കാരിന്റെ അധികാരം പരിമിതമാണ്‌.

സിനിമാസംഘടനകൾ രൂപീകരിച്ച ആഭ്യന്തര പരാതിപരിഹാര സമിതികളിൽ പലതും നിയമപരമല്ല. പോഷ് ആക്ട് പ്രകാരമുള്ളതുമല്ല ഇവ. കേന്ദ്ര വ്യവസ്ഥകളിലെ വൈരുധ്യം കാരണം സംസ്ഥാന സർക്കാരിന് ഇനിയും പോഷ് ആക്ടിന് അനുസൃതമായ ചട്ടങ്ങൾ വിജ്ഞാപനം ചെയ്യാനായിട്ടില്ല. നിയമലംഘനമുണ്ടായാൽ ആരാണ് പരാതിപ്പെടേണ്ടത്‌ എന്നതിലടക്കം വ്യക്തതയില്ലെന്നും ചൂണ്ടിക്കാട്ടി.

കേരള ചലച്ചിത്ര അക്കാദമിയുമായി ബന്ധപ്പെട്ട് ലിംഗനീതി പരിശീലനം നൽകുമെന്ന സർക്കാർ നിർദേശത്തെ വനിതാ കമീഷൻ സ്വാഗതം ചെയ്‌തു. വനിതകൾക്ക് സിനിമാ സാങ്കേതിക പ്രവർത്തനങ്ങളിൽ തൊഴിലധിഷ്ഠിത പരിശീലനം നൽകുമെന്ന പ്രഖ്യാപനവും സ്വാഗതാർഹമാണ്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top