ചെന്നൈ > തമിഴ്‌നാട്ടിൽ രാമേശ്വരത്തെ തീർത്ഥാടന കേന്ദ്രത്തിൽ വസ്ത്രം മാറുന്ന മുറിയിൽ നിന്ന് രഹസ്യ ക്യാമറ കണ്ടെത്തി. സംഭവത്തിൽ രണ്ട് പേരെ അറസ്റ്റ് ചെയ്തു. രാമേശ്വരത്തെ തീർത്ഥാടന കേന്ദ്രമായ അഗ്നിതീർത്ഥം ബീച്ചിന് സമീപത്തെ വസ്ത്രം മാറുന്ന മുറിയിൽ നിന്നാണ് ക്യാമറ കണ്ടെത്തിയത്.
തിങ്കളാഴ്ച പുതുക്കോട്ട സ്വദേശിനി വസ്ത്രം മാറുന്ന മുറിയിൽ നിന്ന് ഒളിക്യാമറ കണ്ടെത്തിയതോടെയാണ് സംഭവം പുറത്തറിഞ്ഞത്. തുടർന്ന് യുവതി പൊലീസിൽ പരാതി നൽകുകയായിരുന്നു. പൊലീസ് പരിശോധനയിൽ ഒളിപ്പിച്ച ക്യാമറ കണ്ടെത്തി. ബൂത്ത് ഉടമ രാജേഷിനെയും സമീപത്തെ ചായക്കടയിൽ ജോലി ചെയ്യുന്ന മീര മൊയ്തീൻ എന്ന ജീവനക്കാരിയെയും സംഭവത്തിൽ അറസ്റ്റ് ചെയ്‌തു.
ഇന്ത്യയ്ക്കകത്ത് നിന്നും പുറത്തു നിന്നുമായി ആയിരക്കണക്കിന് തീർത്ഥാടകർ ദിവസവും സന്ദർശിക്കുന്ന രാമനാഥ സ്വാമി ക്ഷേത്രം രാമേശ്വരത്തെ ഒരു പ്രധാന ആരാധനാലയമാണ്. ക്ഷേത്രത്തിലെ ആചാരങ്ങളുടെ ഭാഗമായി അഗ്നിതീർത്ഥം കടൽത്തീരത്ത് ഭക്തർ പുണ്യസ്നാനം നടത്തൽ പതിവാണ്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..