25 December Wednesday

കോളേജ് ശുചി മുറിയിൽ ഒളിക്യാമറകൾ: വിദ്യാർത്ഥികൾ പ്രതിഷേധത്തിൽ

വെബ് ഡെസ്‌ക്‌Updated: Friday Aug 30, 2024

അമരാവതി > ആന്ധ്രാപ്രദേശിലെ എൻജനീയറിങ് കോളേജ് വനിതാ ഹോസ്റ്റൽ ശുചിമുറിയിൽ ഒളിക്യാമറകൾ. കൃഷ്ണ ജില്ലയിലെ ഗുഡ്‌വല്ലേരു എഞ്ചിനിയറിങ് കോളേജിലാണ് സംഭവം. ഒളിക്യാമറകൾ ഉപയോ​ഗിച്ച് വിദ്യാർഥിനികളുടെ വീഡിയോകൾ രഹസ്യമായി പകർത്തുകയും ദൃശ്യങ്ങൾ കോളേജ് വിദ്യാർഥികൾക്ക് വിൽക്കുകയും ചെയ്തെന്ന് പൊലീസ് അറിയിച്ചു.

സംഭവത്തിൽ അവസാന വർഷ ബി. ടെക്ക് വിദ്യാർഥി വിജയ് കുമാറിനെ പൊലീസ് അറസ്റ്റ് ചെയ്തു. പ്രതിയുടെ ലാപ്ടോപും മൊബൈലും പൊലീസ് പിടിച്ചെടുത്തു. 300-ലധികം ചിത്രങ്ങളും വീഡിയോകളും ഒളിക്യാമറയിൽ പകർത്തിയിട്ടുണ്ടെന്നും പൊലീസ് പറഞ്ഞു.

വ്യാഴാഴ്ച വൈകീട്ട് വിദ്യാർഥിനികളുടെ ശുചിമുറിയിലെ ഒളിക്യാമറ അടർന്ന് വീണതോടെ ആണ് വിഷയം പുറത്തറിയുന്നത്. വ്യാഴാഴ്ച വൈകീട്ട് മുതൽ വിദ്യാർഥിനികളും പ്രദേശവാസികളും പ്രക്ഷോഭപത്തിലാണ്.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top