16 October Wednesday
53 ശതമാനമായി ഉയരും

കേന്ദ്ര ജീവനക്കാരുടെ ഡിഎ വർധിപ്പിച്ചു

വെബ് ഡെസ്‌ക്‌Updated: Wednesday Oct 16, 2024

ന്യൂഡല്‍ഹി> കേന്ദ്രസര്‍ക്കാർ ജീവനക്കാരുടെയും പെന്‍ഷന്‍കാരുടെയും ക്ഷാമബത്ത വർധിപ്പിച്ചു. മൂന്ന് ശതമാനം വർധന അനുവദിക്കാൻ ബുധനാഴ്ച രാവിലെ ചേര്‍ന്ന കേന്ദ്ര മന്ത്രിസഭാ യോഗം തീരുമാനിച്ചു.

ജീവനക്കാരുടെയും പെൻഷൻകാരുടെയും ക്ഷാമബത്ത ഇതോടെ അടിസ്ഥാന ശമ്പളത്തിന്റെ 53 ശതമാനമാവും. നിലവില്‍ ഇത് 50 ശതമാനമാണ്.

പണപ്പെരുപ്പം മൂലം ജീവിത ചെലവിലുണ്ടാവുന്ന വര്‍ധനവ് നേരിടാൻ സഹായിക്കുന്നതാണ് ക്ഷാമബത്ത. മാർച്ചിൽ നാലു ശതമാനം വര്‍ധനവ് അനുവദിച്ചിരുന്നു. പുതിയ വർധനവ് നടപ്പിൽ വരുന്നതോടെ അടിസ്ഥാന ശമ്പളത്തിന്റെ പകുതിയിലും അധികം ഡിഎ ലഭിക്കും. ആറുമാസത്തിൽ ഒരിക്കലാണ് ദേശീയ ഉപഭോക്തൃ സൂചിക (AICPI) പ്രകാരം വർധന പരിഗണിക്കുന്നത്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top