22 December Sunday

കൂറുമാറുന്ന എംഎൽഎമാർക്ക്‌ പെൻഷന്‍ കിട്ടില്ല ; ബിൽ പാസാക്കി 
ഹിമാചൽ നിയമസഭ

വെബ് ഡെസ്‌ക്‌Updated: Thursday Sep 5, 2024


ഷിംല
കൂറുമാറി പുതിയ പാർടിയിൽ ചേരുന്ന എംഎൽഎമാരുടെ പെൻഷൻ തടയാനുള്ള ബിൽ പാസാക്കി ഹിമാചൽ നിയമസഭ. മുഖ്യമന്ത്രി സുഖ്‌വീന്ദർ സിങ്‌ സുഖുവാണ്‌ ബിൽ അവതരിപ്പിച്ചത്‌. കൂറുമാറ്റ നിരോധന നിയമപ്രകാരം അയോഗ്യരാക്കുന്ന എംഎൽഎമാരുടെ പെൻഷൻ തടയുമെന്നും ബില്ലിലുണ്ട്‌.  2024–--25 ലെ ബജറ്റ് അവതരണ വേളയിൽ പാർടി വിപ്പ് ലംഘിച്ച് സഭയിൽ നിന്ന് വിട്ടുനിന്നതിന് ആറ് കോൺഗ്രസ് എംഎൽഎമാരെ കൂറുമാറ്റ നിരോധന നിയമപ്രകാരം ഈ വർഷം ഫെബ്രുവരിയിൽ അയോഗ്യരാക്കിയിരുന്നു. ഇതിൽ രണ്ട്‌ പേർ ഉപതെരഞ്ഞെടുപ്പിൽ ബിജെപി ടിക്കറ്റില്‍ വിജയിച്ച്‌ സഭയിൽ തിരിച്ചെത്തിയിരുന്നു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top