ന്യൂഡൽഹി
കോൺഗ്രസ് ഭരിക്കുന്ന ഹിമാചലിൽ കടുത്ത സാമ്പത്തികപ്രതിസന്ധിയെ തുടർന്ന് സംസ്ഥാന സർക്കാർ ജീവനക്കാരുടെ ശമ്പളം മുടങ്ങി. നാലാം തീയതിയായിട്ടും രണ്ടു ലക്ഷത്തോളം വരുന്ന ജീവനക്കാർക്ക് ശമ്പളം ലഭിച്ചില്ല. പെൻഷനും മുടങ്ങി. സാമ്പത്തികപ്രതിസന്ധിയെ തുടർന്ന് രണ്ടു മാസത്തെ ശമ്പളം വേണ്ടെന്നുവയ്‌ക്കാൻ മുഖ്യമന്ത്രി സുഖ്‌വീന്ദർ സിങ് സുഖുവും മന്ത്രിമാരും തീരുമാനിച്ചിരുന്നു. ഈ മാതൃക പിന്തുടരാൻ എംഎൽഎമാരോടും അഭ്യർഥിച്ചിരുന്നു.
ഹിമചലിന്റെ കടബാധ്യത അടുത്ത സാമ്പത്തികവര്‍ഷത്തോടെ ഒരു ലക്ഷംകോടിയാകും. 1.17 ലക്ഷം കോടിയാണ് ഓരോ ഹിമാചല്‍ പ്രദേശുകാരനുമുള്ള ആളോഹരി കടം. ബിജെപി ഭരണത്തിലുള്ള അരുണാചല്‍പ്രദേശ് കഴിഞ്ഞാല്‍ ഏറ്റവും വലിയ ആളോഹരി കടം ഉള്ളത് ഹിമാചലിലാണ്. ചെലവ് ഭീമമായി വര്‍ധിച്ചിട്ടും തനതുവരുമാനം കണ്ടെത്താന്‍ കഴിയാത്തതാണ് സംസ്ഥാനം നേരിടുന്ന പ്രതിസന്ധി.
എന്നാല്‍, സർക്കാർ പിന്തുടരുന്ന സാമ്പത്തിക അച്ചടക്ക നടപടികളുടെ ഭാഗമായാണ് ശമ്പളം വൈകുന്നതെന്ന് മുഖ്യമന്ത്രി സുഖ് വിന്ദര്‍ സിങ് സുഖു നിയമസഭയിൽ പറഞ്ഞു. ശമ്പളവും പെൻഷനും നൽകുന്നതിനായി മുൻകൂർ കടമെടുക്കേണ്ടി വരുമ്പോൾ ഏഴര ശതമാനം നിരക്കിൽ പലിശ നൽകേണ്ട സ്ഥിതിയുണ്ടെന്നും ചൂണ്ടിക്കാട്ടി.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..