ആഗ്ര> താജ്മഹൽ ഹിന്ദു ക്ഷേത്രമാണെന്ന് അവകാശപ്പെട്ട് ശുദ്ധീകരിക്കാനായി പശുവിന്റെ ചാണകവും ഗംഗാജലവുമായി ഹിന്ദുത്വസംഘടനാ നേതാവ്. അഖില ഭാരത ഹിന്ദു മഹാസഭ കൺവീനർ ഗോപാൽ ചാഹർ ആണ് ഇന്നു രാവിലെ പശുച്ചാണകവുമായി എത്തിയത്. എന്നാൽ ഇയാളുടെ ശ്രമം സുരക്ഷാ ഉദ്യോഗസ്ഥർ തടയുകയായിരുന്നു.
കഴിഞ്ഞ ദിവസം താജ്മഹൽ പരിസരത്ത് ഒരു വിനോദസഞ്ചാരി മൂത്രമൊഴിക്കുന്ന വീഡിയോ പുറത്തുവന്നിരുന്നു. അതേ തുടർന്നാണ് ഇയാൾ ചാണകവും ഗംഗാജലവുമായി എത്തിയത്. ക്ഷേത്രമായ താജ്മഹലിനെ വിനോദസഞ്ചാരി അശുദ്ധമാക്കിയെന്നും അതിനാൽ ശുദ്ധീകരിക്കാനാണ് താൻ പശുച്ചാണകവും ഗംഗാജലവുമായി എത്തിയതെന്നുമായിരുന്നു ഇയാളുടെ വാദം. എന്നാൽ ഇയാളുടെ പ്രവൃത്തി പൊലീസ് തടഞ്ഞതൊടെ പൊലീസുമായും ഇയാൾ കോർത്തു. ഈ വിഷയം തങ്ങൾ കോടതിയിൽ എത്തിക്കുമെന്നും ഗോപാൽ ചാഹർ മാധ്യമങ്ങളോട് പറഞ്ഞു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..