22 December Sunday

കാനഡ ഹൈക്കമീഷനു നേരെ ഹിന്ദു സിഖ് ഗ്ലോബൽ ഫോറം പ്രതിഷേധം; സുരക്ഷ വർധിപ്പിച്ചു

വെബ് ഡെസ്‌ക്‌Updated: Sunday Nov 10, 2024

ന്യൂഡൽഹി > ന്യൂഡൽഹിയിലെ കാനഡ ഹൈക്കമീഷനു നേരെ ഹിന്ദു സിഖ് ഗ്ലോബൽ ഫോറത്തിന്റെ പ്രതിഷേധം. കാനഡയിലെ ബ്രാംപ്ടണിൽ ഹിന്ദു ക്ഷേത്രത്തിന് നേരെയുണ്ടായ ആക്രമണത്തിൽ പ്രതിഷേധിച്ചാണ് ഹിന്ദു സിഖ് ഗ്ലോബൽ ഫോറത്തിന്റെ പ്രവർത്തകർ ഹൈക്കമീഷനിലേക്ക് മാർച്ച് നടത്തിയത്. പ്രതിഷേധത്തെ തുടർന്ന് ഹൈക്കമീഷനിലെ സുരക്ഷ വർധിപ്പിച്ചു.

‘ഹിന്ദുവും സിഖുകാരും ഒന്നിക്കുന്നു’, ‘കാനഡയിലെ ക്ഷേത്രങ്ങളെ അപമാനിക്കുന്നത് ഇന്ത്യക്കാർ സഹിക്കില്ല’ എന്നങ്ങനെ മുദ്രാവാക്യങ്ങളും പ്ലക്കാർഡുകളും ഉയർത്തിയായിരുന്നു പ്രതിഷേധം. ക്രമസമാധാനം പുനഃസ്ഥാപിക്കാൻ ഡൽഹി പൊലീസ് കൂടുതൽ ഉദ്യോ​ഗസ്ഥരെ വിന്യസിച്ചു. ഹിന്ദു സംഘടനകളുടെ പ്രതിഷേധ ആഹ്വാനത്തെത്തുടർന്നാണ് ചാണക്യപുരിയിലെ നയതന്ത്ര എൻക്ലേവിലെ കാനഡ ഹൈക്കമീഷനു മുന്നിൽ സുരക്ഷ ശക്തമാക്കിയത്.

ബ്രാപ്ടണിലെ ഹിന്ദു  ക്ഷേത്രത്തിലെത്തിയവർക്ക് നേരെ നവംബർ 4നായിരുന്നു ഖലിസ്ഥാൻ ആക്രമണമുണ്ടായത്. ഖാലിസ്ഥാനി പതാക വീശുന്ന ആളുകൾ ക്ഷേത്രത്തിലെത്തിയവരെ ആക്രമിക്കുന്ന വീഡിയോ പ്രചരിച്ചിരുന്നു. ഖലിസ്ഥാൻ ഭീകരൻ ഹർദീപ്‌ സിങ്‌ നിജ്ജാറിന്റെ കൊലപാതകത്തിന്‌ പിന്നിൽ ഇന്ത്യയാണെന്ന്‌ കാനഡ ആരോപിച്ചതിനെ തുടർന്ന് ഇരുരാജ്യങ്ങളും തമ്മിലുള്ള നയതന്ത്രബന്ധത്തിൽ തകർച്ച നേരിട്ടുകൊണ്ടിരിക്കുകയാണ്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top